'വയോജനങ്ങൾക്കൊപ്പം സെൽഫി': സമ്മാനങ്ങൾ വിതരണം ചെയ്തു
text_fields‘വയോജനങ്ങൾക്കൊപ്പം സെൽഫി’മത്സരത്തിലെ വിജയികൾ
മസ്കത്ത്: അന്തർദേശീയ വയോജന ദിനത്തോടനുബന്ധിച്ച് ഒമാനിലെ ആദ്യത്തെ ധനവിനിമയ സ്ഥാപനമായ 'പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും'പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റും 'ലൈഫ് ഇൻ ഒമാൻ'ഓൺലൈൻ ഫേസ്ബുക്ക് പേജുമായി ചേർന്ന് സംഘടിപ്പിച്ച 'വയോജനങ്ങൾക്കൊപ്പം സെൽഫി'മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അൻസാർ കരുനാഗപ്പള്ളി ഒന്നും റീമ ടെലിസിൻ രണ്ടും പെർപിത് പായിസി മൂന്നും സ്ഥാനങ്ങൾ നേടി. ജോവിന, ലോറൈൻ ഫെർണാണ്ടസ്, കൽപ്പന പർവേസ് എന്നിവർ പ്രോത്സാഹനസമ്മാനത്തിനർഹരായി. പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസ്, ഹെഡ് ഓഫ് ഓപറേഷൻ ബിനോയ് സൈമൺ വർഗീസ്, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ബിസിനസ് ഹെഡ് ഷൻഫീൽ വെണ്ണാറത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

