Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​രു​ണ്യം തേ​ടു​ക,...

കാ​രു​ണ്യം തേ​ടു​ക, ക​രു​ണ​യു​ള്ള​വ​രാ​വു​ക

text_fields
bookmark_border
കാ​രു​ണ്യം തേ​ടു​ക, ക​രു​ണ​യു​ള്ള​വ​രാ​വു​ക
cancel

സ്ര​​ഷ്ടാ​​വാ​​യ അ​​ല്ലാ​​ഹു​​വി​​ന്റെ കാ​​രു​​ണ്യ​​ത്തി​​ന്റെ ശീ​​ത​​ള​​ച്ഛാ​​യ​​യി​​ലാ​​ണ് സ​​ർവ​​തും. റ​​മ​​ദാ​​ൻ കാ​​രു​​ണ്യ​​ത്തി​​ന്റെ പെ​​രു​​മ​​ഴ​​ക്കാ​​ല​​മാ​​ണ്. മ​​റ്റു നാ​​ളു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് ഇ​​ട​​ത​​ട​​വി​​ല്ലാ​​തെ അ​​ല്ലാ​​ഹു​​വി​​ന്റെ കാ​​രു​​ണ്യം പെ​​യ്തി​​റ​​ങ്ങു​​ന്ന ധ​​ന്യനി​​മി​​ഷ​​ങ്ങ​​ൾ!

പാ​​പ​​ങ്ങ​​ളി​​ൽ മു​​ങ്ങി​​ക്കു​​ളി​​ക്കു​​ന്ന മ​​നു​​ഷ്യ​​നു​​മേ​​ൽ കാ​​രു​​ണ്യം സ്വ​​യം ബാ​​ധ്യ​​ത​​യാ​​യി നി​​ശ്ച​​യി​​ച്ച അ​​ല്ലാ​​ഹു പ​​ക​​രു​​ന്ന സ്നേ​​ഹ​​വും വാ​​ത്സ​​ല്യ​​വും അ​​പാ​​ര​​മാ​​ണ്! തെ​​റ്റ് ചെ​​യ്യു​​ന്ന​​വ​​രെ അ​​ക​​റ്റിനി​​ർ​​ത്തു​​ക​​യ​​ല്ല, ചേ​​ർ​​ത്തുനി​​ർ​​ത്തി​​ക്കൊ​​ണ്ടാ​​ണ് അ​​ല്ലാ​​ഹു പ​​റ​​യു​​ന്ന​​ത്: ‘‘സ്വ​​ന്തം ആ​​ത്മാ​​ക്ക​​ളോ​​ട് അ​​തി​​ക്ര​​മം പ്ര​​വ​​ർ​​ത്തി​​ച്ചു​​പോ​​യ എ​​ന്റെ ദാ​​സ​​രേ! അ​​ല്ലാ​​ഹു​​വി​​ന്റെ കാ​​രു​​ണ്യ​​ത്തി​​ൽ നി​​ങ്ങ​​ൾ നി​​രാ​​ശ​​പ്പെ​​ട​​രു​​ത്. തീ​​ർ​​ച്ച​​യാ​​യും അ​​ല്ലാ​​ഹു എ​​ല്ലാ പാ​​പ​​ങ്ങ​​ളും പൊ​​റു​​ക്കു​​ന്ന​​താ​​ണ്. തീ​​ർ​​ച്ച​​യാ​​യും അ​​വ​​ൻത​​ന്നെ​​യാ​​കു​​ന്നു ഏ​​റെ പൊ​​റു​​ക്കു​​ന്ന​​വ​​നും ക​​രു​​ണാ​​നി​​ധി​​യും” (39:53). അ​​ല്ലാ​​ഹു​​വി​​ന്റെ കാ​​രു​​ണ്യ​​ത്തി​​നും സ്നേ​​ഹ​​ത്തി​​നും വാ​​ത്സ​​ല്യ​​ത്തി​​നും അ​​തി​​രു​​ക​​ളി​​ല്ലത​​ന്നെ.

സ്രഷ്ടാ​​വാ​​യ അ​​ല്ലാ​​ഹു​​വി​​ന്റെ സൃ​​ഷ്ടി​​ക​​ളാ​​യ മ​​നു​​ഷ്യ​​രി​​ൽ അ​​വ​​ന്റെ അ​​സ്തി​​ത്വ​​വും ഏ​​ക​​ത്വ​​വും അം​​ഗീ​​ക​​രി​​ച്ച് അ​​വ​​ന് മാ​​ത്രം ആ​​രാ​​ധ​​ന​​ക​​ൾ അ​​ർ​​പ്പി​​ച്ച്, അ​​വ​​ന്റെ വി​​ധിവി​​ല​​ക്കു​​ക​​ൾ കൃ​​ത്യ​​മാ​​യും പൂ​​ർണ​​മാ​​യും പാ​​ലി​​ച്ച് ജീ​​വി​​ക്കു​​ന്ന സ​​ന്മാർഗചാ​​രി​​ക​​ളു​​ണ്ട്. അ​​സ്തി​​ത്വ​​ത്തെ ചോ​​ദ്യംചെ​​യ്യു​​ക​​യും ധി​​ക്ക​​രി​​ക്കു​​ക​​യും ബ​​ഹു​​ദൈ​​വ​​ത്വം അം​​ഗീ​​ക​​രി​​ച്ച് ജീ​​വി​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്. സ​​ദാ​​ചാ​​ര ജീ​​വി​​തം ന​​യി​​ക്കു​​ന്ന​​വ​​ന്നും മാ​​ർഗഭ്രം​​ശം സം​​ഭ​​വി​​ച്ച് ജീ​​വി​​ത​​ത്തെ മു​​ന്നോ​​ട്ട് ന​​യി​​ക്കു​​ന്ന​​വ​​ന്നും ഒ​​രു വ്യ​​ത്യാ​​സ​​വു​​മി​​ല്ലാ​​തെ കാ​​രു​​ണ്യം വ​​ർ​​ഷി​​ച്ചു ന​​ൽ​​കു​​ന്ന​​വ​​നാ​​ണ് റ​​ഹ്‌​​മാ​​നാ​​യ റ​​ബ്ബ്. മ​​നു​​ഷ്യ​​ൻ എ​​ത്ര വ​​ലി​​യ പാ​​പി​​ക​​ളാ​​ണെ​​ങ്കി​​ലും അ​​ല്ലാ​​ഹു​​വി​​ന്റെ കാ​​രു​​ണ്യം അ​​തി​​നേ​​ക്കാ​​ളും വ​​ലു​​താ​​ണെ​​ന്ന പ്ര​​ത്യാ​​ശ മ​​നു​​ഷ്യ​​നെ പ്ര​​തീ​​ക്ഷ​​യി​​ലേ​​ക്കും പ്ര​​വ​​ർ​​ത്ത​​ന നി​​ര​​ത​​ത​​യി​​ലേ​​ക്കും കൈ​​പി​​ടി​​ക്കു​​ന്നു.

തെ​​റ്റ് ചെ​​യ്ത​​വ​​ൻ മാ​​പ്പി​​ര​​ക്കു​​മ്പോ​​ൾ റ​​ഹ്‌​​മാ​​നാ​​യ അ​​ല്ലാ​​ഹു​​വി​​ന്റെ സ​​ന്തോ​​ഷം പ്ര​​വ​​ച​​നാ​​തീ​​ത​​മാ​​ണ്. അ​​ല്ലാ​​ഹു അ​​രു​​ളി​​യ​​താ​​യി ന​​ബി​​ പ​​റ​​ഞ്ഞുത​​രു​​ന്ന സു​​ദീ​​ർ​​ഘ​​മാ​​യ ഒ​​രു ഹ​​ദീ​​സി​​ന്റെ അ​​വ​​സാ​​ന​​ഭാ​​ഗം ശ്ര​​ദ്ധേ​​യ​​മാ​​ണ്: “എ​​ന്റെ ദാ​​സ​​രേ, നി​​ങ്ങ​​ൾ രാ​​പ്പ​​ക​​ൽ തെ​​റ്റു​​ക​​ൾ ചെ​​യ്യു​​ന്നു. ഞാ​​ൻ എ​​ല്ലാ പാ​​പ​​ങ്ങ​​ളും പൊ​​റു​​ക്കു​​ന്ന​​വ​​നാ​​ണ്. അ​​തു​​കൊ​​ണ്ട് നി​​ങ്ങ​​ൾ എ​​ന്നോ​​ട് പാ​​പ​​മോ​​ച​​നം തേ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക. ഞാ​​ൻ നി​​ങ്ങ​​ൾ​​ക്ക് പൊ​​റു​​ത്തു​​ത​​രാം” (മു​​സ്‌​​ലിം).

ന​​ബിയു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ കു​​റെ യു​​ദ്ധ​​ത്തട​​വു​​കാ​​ർ ഹാ​​ജ​​രാ​​ക്ക​​പ്പെ​​ട്ടു. അ​​വ​​ർ​​ക്കി​​ട​​യി​​ൽ ന​​ഷ്ട​​പ്പെ​​ട്ടു​​പോ​​യ ത​​ന്റെ കു​​ഞ്ഞി​​നെ അ​​ന്വേ​​ഷി​​ച്ച് ന​​ട​​ക്കു​​ന്ന ഒ​​രു സ്ത്രീ ​​ഉ​​ണ്ടാ​​യി​​രു​​ന്നു. ആ ​​കു​​ഞ്ഞി​​നെ ക​​ണ്ട​​മാ​​ത്ര​​യി​​ൽ അ​​വ​​ർ മാ​​റോ​​ട​​ണ​​ച്ച് മു​​ല​​യൂ​​ട്ടാ​​ൻ തു​​ട​​ങ്ങി. അ​​പ്പോ​​ൾ ന​​ബിചോ​​ദി​​ച്ചു: “ഈ ​​കു​​ട്ടി​​യെ അ​​വ​​ർ അ​​ഗ്നി​​യി​​ലേ​​ക്ക് എ​​റി​​യു​​മെ​​ന്ന് നി​​ങ്ങ​​ളി​​ൽ അ​​ഭി​​പ്രാ​​യ​​മു​​ണ്ടോ?” അ​​നു​​ച​​ര​​ന്മാ​​ർ പ​​റ​​ഞ്ഞു: അ​​ല്ലാ​​ഹു​​വാ​​ണെ സ​​ത്യം, ഒ​​രി​​ക്ക​​ലു​​മി​​ല്ല. ന​​ബി പ​​റ​​ഞ്ഞു: “എ​​ന്നാ​​ൽ ഈ ​​സ്ത്രീ​​ക്ക് ആ ​​കു​​ട്ടി​​യോ​​ടു​​ള്ള​​തി​​നേ​​ക്കാ​​ൾ കാ​​രു​​ണ്യം അ​​ല്ലാ​​ഹു​​വി​​ന് ത​​ന്റെ ദാ​​സ​​രോ​​ടു​​ണ്ട്.” (ബു​​ഖാ​​രി, മു​​സ്‌​​ലിം).

അ​​ല്ലാ​​ഹു​​വി​​ന്റെ കാ​​രു​​ണ്യം ആ​​വോ​​ളം ആ​​സ്വ​​ദി​​ച്ച് ജീ​​വി​​ക്കു​​ന്ന ന​​മ്മ​​ളി​​ൽനി​​ന്ന് കാ​​രു​​ണ്യം മാ​​ലോ​​ക​​രി​​ലേ​​ക്ക് നി​​ർഗളി​​ക്കേ​​ണ്ട​​തു​​ണ്ട്. “ഭൂ​​മി​​യി​​ലു​​ള്ള​​വ​​രോ​​ട് നി​​ങ്ങ​​ൾ ക​​രു​​ണ കാ​​ണി​​ക്കു​​ക. എ​​ങ്കി​​ൽ ആ​​കാ​​ശ​​ത്തു​​ള്ള​​വ​​ൻ നി​​ങ്ങ​​ളോ​​ടും ക​​രു​​ണ കാ​​ണി​​ക്കും.” “മ​​റ്റു​​ള്ള​​വ​​ർ​​ക്ക് ക​​രു​​ണ കാ​​ണി​​ക്കാ​​ത്ത​​വ​​നോ​​ട് അ​​ല്ലാ​​ഹു ക​​രു​​ണ കാ​​ണി​​ക്കു​​ക​​യി​​ല്ല.” തു​​ട​​ങ്ങി​​യ പ്ര​​വാ​​ച​​ക​​വ​​ച​​ന​​ങ്ങ​​ൾ സു​​പ്ര​​ധാ​​ന​​മാ​​ണ​​ല്ലോ. സ്വ​​ന്തം ദേ​​ഹം, ഭാ​​ര്യ, മ​​ക്ക​​ൾ, മാ​​താ​​പി​​താ​​ക്ക​​ൾ, കൂ​​ട​​പ്പി​​റ​​പ്പു​​ക​​ൾ, അ​​യ​​ൽ​​വാ​​സി​​ക​​ൾ, ബ​​ന്ധു​​മി​​ത്രാ​​ദി​​ക​​ൾ, ചെ​​റി​​യ​​വ​​ർ, മു​​തി​​ർ​​ന്ന​​വ​​ർ, ത​​ന്റെ മ​​തം വി​​ശ്വ​​സി​​ച്ചി​​ട്ടി​​ല്ലാ​​ത്ത​​വ​​ർ... തു​​ട​​ങ്ങി മു​​ഴു​​വ​​ൻ മ​​നു​​ഷ്യ​​രോ​​ടും, പോ​​രാ, ജീ​​വ​​ൻ തു​​ടി​​ക്കു​​ന്ന എ​​ല്ലാ​​റ്റി​​നോ​​ടും ന​​മ്മി​​ൽ നി​​ന്ന് കാ​​രു​​ണ്യം ഒ​​ഴു​​ക​​ണം.

കാ​​രു​​ണ്യം പെ​​യ്യു​​ന്ന ഈ ​​ധ​​ന്യ നി​​മി​​ഷ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ കാ​​രു​​ണ്യം തേ​​ടാ​​നും നേ​​ടാ​​നും പ​​രി​​ശ്ര​​മി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം ന​​മ്മി​​ൽനി​​ന്ന് മ​​റ്റു​​ള്ള​​വ​​രി​​ലേ​​ക്കും കാ​​രു​​ണ്യ​​ത്തി​​ന്റെ​​യും ക​​നി​​വി​​ന്റെ​​യും സ്നേ​​ഹ​​ത്തി​​ന്റെ​​യും ആ​​ർ​​ദ്ര​​ത​​യു​​ടെ​​യും പു​​ഴ​​ക​​ളൊ​​ഴു​​ക്കി ന​​ന​​വു​​ള്ള മ​​ന​​സ്സി​​ന്റെ ഉ​​ട​​മ​​ക​​ളാ​​വു​​കകൂ​​ടി ചെ​​യ്യാം ന​​മു​​ക്ക്! കാ​​രു​​ണ്യം പെ​​യ്യു​​ന്ന ഈ ​​ധ​​ന്യനി​​മി​​ഷ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ കാ​​രു​​ണ്യം തേ​​ടാ​​നും നേ​​ടാ​​നും പ​​രി​​ശ്ര​​മി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം ന​​മ്മി​​ൽനി​​ന്ന് മ​​റ്റു​​ള്ള​​വ​​രി​​ലേ​​ക്കും കാ​​രു​​ണ്യ​​ത്തി​​ന്റെ​​യും ക​​നി​​വി​​ന്റെ​​യും സ്നേ​​ഹ​​ത്തി​​ന്റെ​​യും ആ​​ർ​​ദ്ര​​ത​​യു​​ടെ​​യും പു​​ഴ​​ക​​ളൊ​​ഴു​​ക്കി ന​​ന​​വു​​ള്ള മ​​ന​​സ്സി​​ന്റെ ഉ​​ട​​മ​​ക​​ളാ​​വു​​കകൂ​​ടി ചെ​​യ്യാം ന​​മു​​ക്ക്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Seek mercy, be merciful
Next Story