സീബ് ഇന്ത്യൻ സ്കൂളിൽ ബിരുദദാനം
text_fieldsമസ്കത്ത്: സീബ് ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം തരം വിദ്യാർഥികളുടെ ബിരുദദാനചടങ്ങ് സംഘടിപ്പിച്ചു. 217 വിദ്യാർഥികളാണ് ഇൗ വർഷത്തെ ബാച്ചിൽ ഉള്ളത്. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അക്കാദമിക്സ് വിഭാഗം ചെയർമാൻ ഡോ.സി.കെ. അഞ്ചൻ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. വിശിഷ്ടാതിഥിയായിരുന്ന ഡോ.നാരായണൻ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി പ്രസിഡൻറ് രവി ജയന്തി, പ്രിൻസിപ്പൽ ലീന ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർഥിപ്രതിനിധികളായ ഗായത്രി കൃഷ്ണൻ, മിഷാൽ മുസദ്ധിഖ്, സോനു സെഫാൻ സിദ്ധാർഥ്, അലക്സ് ഉമ്മൻ, മരിയം ഷെഹ്നാസ് എന്നിവരും സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
