സീബിൽ പുതിയ മത്സ്യമാർക്കറ്റ് നിർമിക്കുന്നു
text_fieldsമസ്കത്ത്: സീബിൽ പുതിയ മത്സ്യമാർക്കറ്റ് നിർമിക്കാൻ പദ്ധതി. 1.7 ദശലക്ഷം റിയാൽ ചെലവിൽ സീബ് ഹാർബറിലാണ് പുതിയ മാർക്കറ്റ് വരുന്നത്. ഇതിനായി അറബ് കമ്പനി ഫോർ സെപ്ലെസ് ആൻഡ് കോൺട്രാക്ടിങ്ങുമായി കാർഷിക-ഫിഷറീസ് മന്ത്രാലയം കരാർ ഒപ്പിട്ടു. മൊത്തം 7040 സ്ക്വയർ മീറ്ററാണ് മാർക്കറ്റിെൻറ വിസ്തൃതി.
രണ്ട് നിലകളിലായുള്ള മാർക്കറ്റിൽ 12 കടകൾ, ഒരു െഎസ് നിർമാണ ഫാക്ടറി, 64 ഡിസ്പ്ലേ ബോർഡുകൾ, 37 ഫിഷ് കട്ടിങ് ടേബിളുകൾ എന്നിവയുണ്ടാകും.
സീഫുഡ് കഫേ, റസ്റ്റാറൻറ്, ടോയ്ലെറ്റുകൾ എന്നിവയും ഇവിടെയുണ്ടാകും. പുതിയ മാർക്കറ്റിനോട് ചേർന്നുള്ള 16,000 സ്ക്വയർ മീറ്റർ സ്ഥലം ടൂറിസം നിക്ഷേപ പദ്ധതിക്കായി മാറ്റിവെക്കും.
അനുയോജ്യമായ പദ്ധതികളുമായി എത്തുന്ന കമ്പനികൾക്ക് ഭാവിയിൽ ഇൗ സ്ഥലം കൈമാറുന്നതിനാണ് പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്ക് നേരിട്ടും അല്ലാതെയുമുള്ള നിരവധി തൊഴിലവസരങ്ങളാണ് പുതിയ മാർക്കറ്റ് വഴി തുറന്നുകിട്ടുക. ഫിഷറീസ് മേഖലയിൽ സ്വകാര്യനിക്ഷേപം ആകർഷിക്കുന്നതിനുള്ള നിരവധി കർമപദ്ധതികളാണ് സർക്കാർതലത്തിൽ നടപ്പാക്കിവരുന്നത്.
അടുത്തിടെ നടന്ന ഫിഷറീസ് ലാബുകളിൽ സാമ്പത്തിക വൈവിധ്യവത്കരണം ഉൗർജിതമാക്കുന്നതിെൻറ ഭാഗമായി 90 പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ ഒരു ശതകോടി റിയാലിെൻറ നിക്ഷേപത്തിന് സ്വകാര്യമേഖല സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവഴി 2023 ഒാടെ ആഭ്യന്തരഉൽപാദനത്തിൽ ഫിഷറീസ്മേഖലയുടെ വിഹിതം 781 ദശലക്ഷം റിയാലായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. ഇൗ പദ്ധതികളെല്ലാം വഴി 8000 സ്വദേശികൾക്ക് പുതുതായി തൊഴിലവസരം ലഭ്യമാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
