രണ്ടാം പിണറായി സര്‍ക്കാര്‍: പ്രവാസ ലോകത്തും ആഹ്ലാദം
text_fieldsമത്ര: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിൻെറ ആഹ്ലാദം പ്രവാസ ലോകത്തും. സത്യപ്രതിജ്ഞയുടെ സമയത്ത് മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ഇടത് അനുഭാവികൾ ആഘോഷമാക്കി. മത്ര സൂഖില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് ഫാജിസ് മാഹി, അനീസ് കുഞ്ഞിപ്പള്ളി, നൗഫൽ മേക്കുന്ന്, താരീഖ്, സയീദ് തുടങ്ങിയവരും മത്ര ബലദിയ പാര്‍ക്കില്‍ നടന്ന പായസ വിതരണത്തിന് ഷഫീഖ് എടക്കാട്, നിസാര്‍ ഓയില്‍ ഭാഗം, ലത്തീഫ്, ഷാജി സെബാസ്റ്റ്യന്‍, മുരളീധരന് തുടങ്ങിയവരും നേതൃത്വം നല്കി. പ്രവാസ ലോകത്തായതിനാൽ ചരിത്ര വിജയത്തിെൻറ ആവേശവും ഊര്‍ജവും നഷ്ടപ്പെടരുതെന്ന് കരുതിയാണ് കോവിഡ് പരിമിതികള്‍ക്കിടയിലും പായസ വിതരണവും കേക്ക് മുറിക്കലും ഒക്കെയായി രംഗത്തിറങ്ങിയതെന്ന് മത്ര സൂഖിലെ വ്യാപാരിയായ സുബൈര്‍ പൊന്നാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


