Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോ​ഫാ​റി​ൽ ഇ​ഞ്ചി...

ദോ​ഫാ​റി​ൽ ഇ​ഞ്ചി കൃ​ഷി പ​ദ്ധ​തി ര​ണ്ടാം ഘ​ട്ടം വി​ജ​യ​ക​രം

text_fields
bookmark_border
ദോ​ഫാ​റി​ൽ ഇ​ഞ്ചി കൃ​ഷി പ​ദ്ധ​തി ര​ണ്ടാം ഘ​ട്ടം വി​ജ​യ​ക​രം
cancel
camera_alt

ദോ​ഫാ​റി​ൽ വി​ള​വെ​ടു​ത്ത ഇ​ഞ്ചി

ദോ​ഫാ​റി​ലെ ഇ​ഞ്ചി കൃ​ഷി​യി​ടം

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ഞ്ചി കൃ​ഷി പ​ദ്ധ​തി​യു​ടെ പ​രീ​ക്ഷ​ണ​ത്തി​ന്റെ ര​ണ്ടാം ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 2.5 ട​ൺ വി​ള​വെ​ടു​ത്തു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ കാ​ർ​ഷി​ക, മ​ത്സ്യ​ബ​ന്ധ​ന ജ​ല​വി​ഭ​വ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ, അ​ഗ്രി​ക​ൾ​ച​റ​ൽ ആ​ൻ​ഡ് ഫി​ഷ​റീ​സ് ഡെ​വ​ല​പ്‌​മെ​ന്റ് ഫ​ണ്ടി​ന്റെ സ​ഹാ​യ​ത്തോ​ടെ 2024 ജൂ​ണി​ലാ​ണ് ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. 30 ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ട്ട പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഏ​ക​ദേ​ശം ഒ​രു ട​ൺ ഇ​ഞ്ചി ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച ര​ണ്ടാം ഘ​ട്ട​ത്തി​ൽ ക​ർ​ഷ​ക​രു​ടെ എ​ണ്ണം 60 ആ​യി ഉ​യ​ർ​ന്നു. വി​ള 2.5 ട​ണ്ണാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്തു. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ള​യി​ൽ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്.

ദോ​ഫാ​റി​ലെ പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളാ​യ റ​ഖ്യൂ​ത്ത്, ദ​ൽ​കൂ​ത്ത് എ​ന്നീ വി​ലാ​യ​ത്തു​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഇ​ഞ്ചി കൃ​ഷി ചെ​യ്യു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ഞ്ചി ഇ​റ​ക്കു​മ​തി കു​റ​ക്കു​ക​യും ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക, പ്രാ​ദേ​ശി​ക കു​ടും​ബ​ങ്ങ​ൾ​ക്ക് സു​സ്ഥി​ര​മാ​യ വ​രു​മാ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ക​യും ഒ​മാ​ൻ വി​ഷ​ൻ 2040ന്റെ ​ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ. ആ​ധു​നി​ക ജ​ല​സേ​ച​ന രീ​തി​ക​ൾ, മ​ണ്ണ് ഒ​രു​ക്ക​ൽ, കീ​ട​നി​യ​ന്ത്ര​ണം എ​ന്നി​വ​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ഡ​യ​റ​ക്ട​റേ​റ്റ് സാ​ങ്കേ​തി​ക സ​ഹാ​യ​വും സ​ബ്‌​സി​ഡി നി​ര​ക്കി​ൽ വി​ത്തു​ക​ളും ന​ൽ​കു​ന്നു​ണ്ട്. പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലു​ക​ൾ​പ്ര​കാ​രം ഇ​ഞ്ചി കൂ​ടു​ത​ൽ നി​ക്ഷേ​പ​ത്തി​നും വ്യാ​പ​ന​ത്തി​നും സാ​ധ്യ​ത​യു​ള്ള വി​ള​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി വി​ള​വെ​ടു​പ്പി​ൽ മാ​ത്ര​മൊ​തു​ങ്ങു​ന്നി​ല്ലെ​ന്നും ഭൂ​മി ത​യാ​റാ​ക്ക​ൽ, ആ​ധു​നി​ക ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ, കൃ​ഷി​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും സാ​ങ്കേ​തി​ക​വും ഉ​പ​ദേ​ശ​പ​ര​വു​മാ​യ പി​ന്തു​ണ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​ത​യെ​ന്നും കാ​ർ​ഷി​ക വി​ക​സ​ന വി​ഭാ​ഗം ഡ​യ​റ​ക്ട​റും പ​ദ്ധ​തി മാ​നേ​ജ​രു​മാ​യ എ​ൻ​ജി​നീ​യ​ർ റ​ദ്‌​വാ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

ദോ​ഫാ​റി​ലെ ഇ​ഞ്ചി കൃ​ഷി​യി​ടം പ​രി​പാ​ലി​ക്കു​ന്ന ക​ർ​ഷ​ക​ൻ

അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ വി​ലാ​യ​ത്തു​ക​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ച്ച് കൂ​ടു​ത​ൽ ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ന് പി​ന്നാ​ലെ നി​ല​വി​ലെ സീ​സ​ണി​ൽ ശ്ര​ദ്ധേ​യ പു​രോ​ഗ​തി​യാ​ണ് കൈ​വ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും 2026ൽ ​ഉ​ൽ​പാ​ദ​ന തോ​തും ഗു​ണ​മേ​ന്മ​യും വ​ർ​ധി​പ്പി​ക്കാ​ൻ സാ​ങ്കേ​തി​ക മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ൾ, കൃ​ഷി രീ​തി​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം, മ​ണ്ണി​ന്റെ ഗു​ണ​നി​ല​വാ​ര വ​ർ​ധ​ന തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എ​ൻ​ജി​നീ​യ​ർ റ​ദ്‌​വാ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, വി​പ​ണ​നം, സം​ഭ​ര​ണം, കൃ​ഷി​യി​ട​ങ്ങ​ളു​ടെ വ്യാ​പ​നം എ​ന്നി​വ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തു​വ​ഴി ഉ​ൽ​പാ​ദ​ന തോ​തും സാ​മ്പ​ത്തി​ക ലാ​ഭ്യ​ത​യും ഉ​യ​ർ​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദോ​ഫാ​റി​ലെ മ​ഞ്ഞ​ൾ കൃ​ഷി പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഞ്ചി കൃ​ഷി​യി​ലും പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ന്റെ ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി 2022ലാ​ണ് ദോ​ഫാ​റി​ൽ മ​ഞ്ഞ​ൾ കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ ദോ​ഫാ​റി​ലെ മ​ഞ്ഞ​ൾ ഉ​ൽ​പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച് 136 ട​ണ്ണി​ലെ​ത്തി. ഒ​ന്നാം ഘ​ട്ട​ത്തി​ൽ സ​ലാ​ല, താ​ഖ, ദ​ൽ​കൂ​ത്ത്, റ​ഖ്യൂ​ത്ത് എ​ന്നീ വി​ലാ​യ​ത്തു​ക​ളി​ലെ 12 വി​ല്ലേ​ജു​ക​ളി​ലാ​യി 60 ക​ർ​ഷ​ക​ർ മ​ഞ്ഞ​ൾ കൃ​ഷി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. ഏ​ക​ദേ​ശം ആ​റു ട​ൺ ജൈ​വ മ​ഞ്ഞ​ൾ ഇ​തു​വ​ഴി ഉ​ൽ​പാ​ദി​പ്പി​ച്ചു. 2023-24 വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും ഏ​ക​ദേ​ശം 25 ട​ൺ വി​ള​വെ​ടു​പ്പ് ല​ക്ഷ്യ​മി​ടു​ക​യും ചെ​യ്തു. ക​ർ​ഷ​ക​രി​ൽ​നി​ന്ന് മ​ഞ്ഞ​ൾ നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന​തി​നാ​യി ന​ഖീ​ൽ ഒ​മാ​ൻ ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി​യു​മാ​യി കൃ​ഷി മ​ന്ത്രാ​ല​യം ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് കൃ​ത്യ​മാ​യ വി​പ​ണി​യും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കും. ആ​ധു​നി​ക ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ, ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തു​ക​ൾ, പാ​ക്കി​ങ് സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ക​ർ​ഷ​ക​ർ​ക്ക് മ​ന്ത്രാ​ല​യം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. ദോ​ഫാ​റി​ലെ മ​ഞ്ഞ​ൾ ഗു​ണ​മേ​ന്മ​യ്ക്കും ഔ​ഷ​ധ ഗു​ണ​ത്തി​നും പേ​രു​കേ​ട്ട​താ​ണ്. ഈ ​പ​ദ്ധ​തി​യു​ടെ വി​ജ​യ​മാ​ണ് പി​ന്നീ​ട് ഇ​ഞ്ചി കൃ​ഷി​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GingergulfnewsFarmingOmangulfnewsmalayalam
News Summary - Second phase of ginger farming project in Dhofar successful
Next Story