സൈനിക അച്ചടക്ക പരിപാടിയുടെ രണ്ടാം പതിപ്പിന് ദോഫാറിൽ തുടക്കം
text_fieldsസൈനിക അച്ചടക്ക പരിപാടിയുടെ രണ്ടാം പതിപ്പ് ദോഫാർ ഗവർണറേറ്റിൽ ആരംഭിച്ചപ്പോൾ
സലാല: സൈനിക അച്ചടക്കപരിപാടിയുടെ രണ്ടാംപതിപ്പ് ദോഫാർ ഗവർണറേറ്റിൽ ആരംഭിച്ചു. വിവിധ സൈനിക, സുരക്ഷാഏജൻസികളുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും പിന്തുണയോടെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ ഒമാനിലുടനീമുള്ള 850ലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
ആഗസ്റ്റ് ആറുവരെ നീളുന്ന പരിപാടിയിൽ സൈനിക അച്ചടക്കവും സംഘടനയും, പ്രഥമശുശ്രൂഷ, ടീം വർക്ക്, നേതൃത്വ സാങ്കേതികവിദ്യകൾ, സൈനികശാസ്ത്രങ്ങൾ എന്നിവയെക്കുറിച്ച പ്രഭാഷണങ്ങളും സാമൂഹിക വിഷയങ്ങളെക്കുറിച്ച അവബോധ സെഷനുകളും ഉൾപ്പെടുന്നു.
വൈവിധ്യമാർന്ന കായിക, സ്കൗട്ടിങ് മത്സരങ്ങളും നടക്കും.
കൂടാതെ, പൗരത്വം, ഉടമസ്ഥത, കൃത്രിമബുദ്ധി, സംരംഭകത്വം എന്നിവയെക്കുറിച്ചുള്ള പ്രത്യേക വർക്ഷോപ്പുകൾ ആധുനിക നേതൃത്വ ചിന്തകളുടെ പരിപോഷണവും വ്യക്തിപരവും സാമൂഹികവുമായ കഴിവുകളുടെ വർധനയും ലക്ഷ്യമിടുന്നു. ആദ്യ പതിപ്പിലെ ശ്രദ്ധേയമായ വിജയമാണ് ഈവർഷവും പരിപാടി നടത്താൻ പ്രചോദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

