പ്രതിഭകൾക്ക് സുൽത്താന്റെ ആദരം
text_fieldsമസ്കത്ത്: വ്യത്യസ്ത മേഖലകളിലെ നേട്ടങ്ങളെയും സംഭാവനകളെയും പരിഗണിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് നിരവധി സ്വദേശികളെ ആദരിച്ചു. ശാസ്ത്ര-ഗവേഷണ മേഖലയിലെ നേട്ടങ്ങളും സാമൂഹിക സംഭാവനകളും കണക്കിലെടുത്താണ് സെക്കന്‍ഡ് ക്ലാസ് റോയല്‍ മെഡല്‍ വിതരണം ചെയ്തത്.
ഷെയ്ഖ് ഹമൂദ് ബിൻ ഹമീദ് ബിൻ ഹമദ് അൽ-സവാഫി, മറിയം ബിൻത് ഇസ്സ അൽ സദ്ജാലി, പ്രഫ. ഡോ. അബ്ദുല്ല ബിൻ ഹമദ് ബിൻ സുവൈദ് അൽ ബാദി, പ്രഫ. ഡോ. സമീർ ബിൻ ഹമദ് ബിൻ നാസർ അൽ അദവി, ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സലേം അൽ മുഖൈനി, ഹവ്കി ബിൻ അബ്ദുൽ റെദ സുൽത്താൻ, സലേം ബിൻ സുൽത്താൻ ബിൻ സലേം അൽ-റുസൈഖി, മാജിദ് ബിൻ ഫൈൽ ബിൻ സലേം അൽ അമേരി, അദ്നാൻ ബിൻ അഹമ്മദ് ബിൻ ഹമദ് അൽ ഷെല്ലി, സെയ്ഫ് ബിൻ സലേം ബിൻ സെയ്ഫ് അൽ-അബ്രി, അലി ബിൻ മഹദ് ബിൻ മുസ്ലിം അൽ മഅശാനി, സുമയ ബിൻത് സയീദ് ബിൻ സുലൈമാൻ അൽ-സിയാബിയ തുടങ്ങിയവർ മെഡലുകൾ ഏറ്റുവാങ്ങി. ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ഹിലാൽ അൽ ബുസൈദിയാണ് മെഡൽ കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

