Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകടൽത്തീര ലഗൂണുകൾ,...

കടൽത്തീര ലഗൂണുകൾ, ദേശാടന പക്ഷികളുടെ പ്രിയതാവളങ്ങൾ

text_fields
bookmark_border
കടൽത്തീര ലഗൂണുകൾ, ദേശാടന പക്ഷികളുടെ പ്രിയതാവളങ്ങൾ
cancel
camera_alt

ദോഫാറിലെ ലഗൂണുകളിലൊന്ന് 

മസ്കത്ത്: തെക്ക് ബാത്തിന മുതൽ വടക്ക് ദോഫാർ ഗവർണറേറ്റ് വരെ പരന്നുകിടക്കുന്ന കടൽത്തീരങ്ങളിൽ പലേടത്തും മനോഹരമായ ലഗൂണുകളുണ്ട്​. ഇവയിൽ പലതും നീണ്ട താഴ്വരകളോട് ചേർന്ന്​ അഴിമുഖമായി രൂപം പ്രാപിച്ചിട്ടുള്ളവയാണ്​. കടൽ വെള്ളമാണ് ഇവയിൽ ധാരാളമായി കാണുന്നതെങ്കിലും താഴ്വരകളിൽ നിന്ന് ശുദ്ധജലവും വന്നുചേരാറുണ്ട്​. ദോഫാർ ഗവർണറേറ്റിൽ ഇത്തരത്തിലുള്ള നിരവധി മനോഹരമായ ലഗൂണുകളുണ്ട്​. ദോഫാറിലെ ജബൽ ഖമറിേനാട് ചേർന്നുള്ള ഖൗർ അൽ മുഗ്ഷൈൽ ഇത്തരത്തിൽ മനോഹരമായ ലഗൂണാണ്​.

അര ചതുരശ്ര കിലോമീറ്ററാണ്​ ഇതി‍െൻറ വിസ്​തൃതി. ഇതിെൻറ നീളം മൂന്നു കിലോമീറ്ററും വീതി 150 മീറ്ററുമാണ്. ദേശാടന പക്ഷികൾക്കും അപൂർവ ജീവജാലങ്ങൾക്കും പറ്റിയ വാസസ്ഥലം കൂടിയാണ് ഇവിടം. വർഷം മുഴുവൻ യഥേഷ്​ടം ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്നതാണ് ഇൗ ജീവജാലങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്. ആഫ്രിക്ക, യൂറോപ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നെത്തുന്ന ദേശാടനം പക്ഷികളെയും ഇൗ കായലിൽ തന്നെ സ്ഥിരതാമസക്കാരായ നിരവധി ഇനം പക്ഷികളെയും ഇവിടെ കാണാം.ദോഫാറിെല താഖാ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്തുന്ന ഖൗർ താഖയും മറ്റൊരു ലഗൂണാണ്​. രണ്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ്​ ഇതിനുള്ളത്​. ഇതി‍െൻറ ഭൂരിപക്ഷം ഭാഗങ്ങളിലും ശുദ്ധജലമാണുള്ളത്. ഇൗ ഭാഗങ്ങളിൽ നിരവധി സസ്യജാലങ്ങളും വളരുന്നുണ്ട്​. ഇവിടെ ധാരാളം കടൽജീവികളെയും വിവിധ ഇനം പക്ഷികളെയും കാണാവുന്നതാണ്.

പുരാതന ഔഖദ്​ നഗരത്തോട് േചർന്നുള്ള ഖൗർ ഒൗഖാദ് മറ്റൊരു ലഗൂണാണ്​. വെള്ളക്കൊക്ക് അടക്കം നിരവധി ഇനം പക്ഷികളെ ഇവിടെ കാണാം. പുരാതന നഗരമായ അൽ ബലീദ് ഇനോട്​ ചേർന്നാണ് സ്ഥിതിചെയ്യുന്നത്. കടലിനെയും കരയെയും േയാജിപ്പിക്കുന്ന പ്രകൃതി ദത്തമായസംവിധാനമായതിനാൽ പുരാതന കാലം തൊട്ട് ഇവ പ്രകൃതി ദത്തമായ തുറമുഖങ്ങളായി പ്രവർത്തിച്ചിരുന്നു. കടലിേലക്ക് കപ്പലുകളും യാത്രാ നൗകകളും ഇറക്കാനും ഇവ കരയടുപ്പിക്കാനും ഇവ ഉപയോഗപ്പെടുത്തിയിരുന്നു. ലോക പൈതൃക പട്ടികയിൽ ഉൾ​െപ്പടുന്നതിനാൽ ഇൗ കായൽ സംരക്ഷിത മേഖലയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscuitmigratory birdSeaside lagoons
News Summary - Seaside lagoons and migratory bird sanctuaries
Next Story