സ്വദേശി വനിതയെ കണ്ടെത്താന്‍ തിരച്ചില്‍ ഊർജിതം
text_fieldsമസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിലെ ഇസ്കിയില്നിന്നു കാണാതായ സ്വദേശി വനിതയെ കണ്ടെത്താന്‍ തിരച്ചില്‍ ഊർജിതമാക്കി അധികൃതർ. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം ബന്ധപ്പെട്ട വകുപ്പുകളുടെയും മറ്റും സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്.
പൊലീസ് നായ്ക്കളെ അടക്കം ഉപയോഗിച്ചാണ് തിരച്ചിൽ. ഈമാസം മൂന്നു മുതലാണ് ഹമീദ ബിന്ത് ഹമൂദ് അല്‍ അമ്രിയെന്ന വനിതയെ കാണാതായിരിക്കുന്നത്. വീട്ടില്‍നിന്ന് ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചുവന്നിട്ടില്ല. ഇവരെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ 9999 നമ്പറിലുള്ള പൊലീസ് ഓപറേഷന്‍സ് സെന്ററുമായോ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരുന്നു.

