താഖാ തീരത്ത് കാണാതായ ആൾക്കായി തിരച്ചിൽ ഊർജിതം
text_fieldsതാഖാ തീരത്ത് കാണാതായ ആൾക്കുവേണ്ടി നടത്തുന്ന തിരച്ചിൽ
സലാല: ദോഫാർ ഗവർണറേറ്റിലെ താഖാ തീരത്ത് കാണാതായതായ ആൾക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കി അധികൃതർ. സ്വദേശി പൗരനെ കണ്ടെത്താനായി പ്രാദേശിക, സമുദ്ര അധികൃതരുടെ സഹായത്തോടെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) ആണ് തിരിച്ചിൽ നടത്തുന്നത്. സംഭവത്തെത്തുടർന്ന് പ്രാദേശിക, സമുദ്ര ഏജൻസികളിൽ നിന്നുമുള്ള ഏകോപിത പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് സി.ഡി.എ അറിയിച്ചു.രണ്ടു സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് ഉയർന്ന തിരമാലകളിൽപെട്ട് ചൊവ്വാഴ്ചയാണ് മറിയുന്നത്. ഇതിൽ ഒരാൾ സാഹസികമായി നീന്തി കരക്കെത്തുകയായിരുന്നു. ഇദ്ദേഹത്തിന് താഖാ ആശുപത്രിയിൽ പിന്നീട് വൈദ്യസഹായം ലഭ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

