മസ്കത്ത്: സീബ് വിലായത്തിൽ വീടിന് തീപിടിച്ചു. തെക്കൻ മവേല മേഖലയിൽ ചൊവ്വാഴ്ച ഉച്ചക്കു ശേഷമായിരുന്നു സംഭവം. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
നിസ്വയിൽ കളിക്കുന്നതിനിടെ വീട്ടിലെ മുറിക്കുള്ളിൽ കുടുങ്ങിയ കുട്ടികൾക്കും സിവിൽ ഡിഫൻസ് രക്ഷകരായി. വാതിൽ തുറക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് വീട്ടുകാർ സിവിൽ ഡിഫൻസിെൻറ സഹായം തേടുകയായിരുന്നു.കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.