സീ പ്രൈഡ് സൂർ പ്രീമിയർ ലീഗ്: ഈഗ്ൾസ് ജേതാക്കൾ
text_fieldsസീ പ്രൈഡ് സൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ഈഗ്ൾസിന് സീ പ്രൈഡ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അമീൻ ട്രോഫി സമ്മാനിക്കുന്നു
സൂർ: സീ പ്രൈഡ് സൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ടിൽ ഈഗ്ൾസ് ജേതാക്കൾ. ഫൈനലിൽ ഫൈറ്റിങ് ഫാൽക്കൺസിനെയാണ് തോൽപിച്ചത്. സൂറിലെ മുർതഫാ ഗ്രൗണ്ടിൽ നടന്ന ഫൈനൽ കാണാൻ നിരവധിപേർ എത്തിയിരുന്നു. മൊത്തം 10 ടീമുകളാണ് പങ്കെടുത്തത്. ലേലം വഴിയാണ് കളിക്കാരെ തെരഞ്ഞെടുത്തത്. മൊത്തം 170 കളിക്കാർ ഇതിനായി രജിസ്റ്റർ ചെയ്തിരുന്നു.
ആയിരം ഒമാനി റിയാലിന് മുകളിലുള്ള സമ്മാനങ്ങളാണ് ടൂർണമെന്റിൽ സമ്മാനിച്ചത്. ചാമ്പ്യൻമാരായ ഈഗ്ൾസിന് സീ പ്രൈഡ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അമീൻ ട്രോഫിയും ക്യാഷ് പ്രൈസും നൽകി. റണ്ണേഴ്സ് അപ്പായ ഫൈറ്റിങ് ഫാൽക്കൺസ് ട്രോഫിയും ക്യാഷ് പ്രൈസും രബീഷിൽ നിന്ന് ഏറ്റുവാങ്ങി. സമാപന ചടങ്ങിൽ കായിക മന്ത്രാലയത്തിൽ നിന്നുള്ള. സലീം അൽ ഗൈലാനിയും മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു. ഈ വർഷം ഡിസംബറിൽ നടക്കുന്ന സൂർ പ്രീമിയർ ലീഗ് സീസൺ ത്രീയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

