ലുലു ജഅലാൻ ബാനി ബുആലിയിൽ സീപേൾസ് ജ്വല്ലറി പ്രവർത്തനം തുടങ്ങി
text_fieldsജഅലാൻ ബാനി ബുആലിയിലെ ലുലു ഹൈപ്പർ മാർക്കറ്റിലെ സീപേൾസ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറികളിലൊന്നായ സീപേൾസ് ജഅലാൻ ബാനി ബുആലിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം തുടങ്ങി.
വിപുലമായ സൗകര്യങ്ങളടൊപ്പം ഏറ്റവും നൂതനവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഗിഫ്റ്റുകളും ഒരുക്കിയിരുന്നു. കാലത്തിന്റെ പുതിയ മാറ്റങ്ങൾക്കനുസൃതമായി
മികച്ച ആഭരണങ്ങൾ നൽകുന്നതിനൊപ്പം, സമാനതകളില്ലാത്ത ഉപഭോക്തൃ സേവനവും വിൽപനാനന്തര പരിചരണവും നൽകി മികവിനോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണ് സീപേൾസെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
നൂതനാമായ സ്വർണാഭരണങ്ങൾ മുതൽ അതിശയിപ്പിക്കുന്ന വജ്രങ്ങളും സമകാലിക ഡിസൈനുകളും വരെ, ഓരോ അവസരത്തിനും വ്യക്തിഗത അഭിരുചിക്കും അനുയോജ്യമായ തരത്തിലാണ് രൂപകൽപന ചെയ്യുന്നതെന്നും മാനേജ്മെന്റ് ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

