സ്കൂൾ ബസുകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സി.ബി.എസ്.ഇ
text_fieldsമസ്കത്ത്: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ ബസുകളിൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് സി.ബി.എസ്.ഇ നിർദേശിച്ചു. ഗ്ലോബൽ പൊസിഷനിങ് സംവിധാനവും ക്ലോസ്ഡ് സർക്യൂട്ട് ഡെലിവിഷനുമാണ് ഇതിൽ പ്രധാനപ്പെട്ട നിർദേശങ്ങൾ. ഇതിനൊപ്പം ബസിെൻറ ജനലുകളിൽ ഗ്രില്ലുകൾ
ഉണ്ടായിരിക്കണം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഒാരോ സ്കൂളിലും ചുമതലപ്പെട്ട ട്രാൻസ്പോർട്ട് ഒാഫിസർ ഉണ്ടായിരിക്കുകയും വേണം. ഡ്രൈവറുടെ പെരുമാറ്റവും ഡ്രൈവിങ് രീതികളും നിരീക്ഷിക്കാനും വിലയിരുത്താനും രക്ഷാകർത്താക്കളുടെ സന്നദ്ധ സേവനം ആവശ്യപ്പെടുകയും വേണം. സ്കൂളിലേക്കുള്ള യാത്രയിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ രക്ഷാകർത്താക്കൾക്കും ഉത്തരവാദിത്തമുണ്ട്.
ഡ്രൈവറുടെയും കണ്ടക്ടറുടെയും തെറ്റായ പെരുമാറ്റം ബസിലുള്ള രക്ഷാകർത്താവ് സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും സർക്കുലർ നിർദേശിക്കുന്നു. ഇതടക്കമുള്ള മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നതടക്കം നടപടികൾ കൈെക്കാള്ളുന്നതാണ്. സ്കൂൾ ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങൾക്ക് സ്കൂൾ മേധാവിയും മാനേജ്മെൻറുമായിരിക്കും ഉത്തരവാദികളെന്നും സർക്കുലർ നിർദേശിക്കുന്നു. മികച്ച സുരക്ഷാസംവിധാനങ്ങളോടെയുള്ള സ്കൂൾ നിയന്ത്രിത ഗതാഗത സംവിധാനങ്ങൾ ഒമാനിലെ സ്കൂളിൽ നടപ്പിലാക്കിവരുകയാണ്. മസ്കത്ത് ഇന്ത്യൻ സ്കൂൾ, വാദികബീർ, സലാല സ്കൂൾ എന്നിവിടങ്ങളിലാണ് സുരക്ഷിത ബസ് ഗതാഗത സംവിധാനം ഇൗ വർഷം നടപ്പാക്കിയത്. ദാർസൈത്ത്, മബേല, സീബ് സ്കൂളിൽ നേരത്തേ നടപ്പിൽ വരുത്തിയിരുന്നു. മുലദ, നിസ്വ ഇന്ത്യൻ സ്കൂളിൽ ഇത് യാഥാർഥ്യമാക്കുന്നതിനാണ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
