Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്കൂ​ൾ അ​വ​ധി;...

സ്കൂ​ൾ അ​വ​ധി; മ​സ്ക​ത്തി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

text_fields
bookmark_border
umrah
cancel

മ​സ്ക​ത്ത്​: സ്കൂ​ൾ അ​വ​ധി ആ​രം​ഭി​ച്ച​തോ​ടെ മ​സ്ക​ത്തി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ റൂ​വി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് പ​ള്ളി പ​രി​സ​ര​ത്തു നി​ന്നും മ​ല​യാ​ളി​ക​ള​ട​ക്കം മു​ന്നൂ​റി​ല​ധി​കം വി​ശ്വാ​സി​ക​ളാ​ണ് ഉം​റ​ക്കാ​യി പു​റ​പ്പെ​ട്ട​ത്‌. മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു ബ​സുക​ളി​ലാ​യി മ​ല​യാ​ളി​ക​ളാ​യ 133ഉം ​ഐ.​സി.​എ​ഫ് ഒ​മാ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 90 ഉം ​തീ​ർ​ഥാ​ട​ക​രു​മാ​ണ്​ പു​ണ്യ ക​ർ​മ​ത്തി​നാ​യി പു​റ​പ്പെ​ട്ട​ത്.

പു​റ​മെ മ​ല​യാ​ളി​ക​ൾ അ​ല്ലാ​ത്ത വി​ദേ​ശി ഗ്രൂ​പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ഉം​റ സം​ഘ​ങ്ങ​ൾ യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ അ​വ​ധി​ക്കാ​ല​ത്തു തി​ര​ക്കു വ​ർ​ധി​ക്കു​മെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് ഈ ​സീ​സ​ണി​ൽ ഇ​ത്ര അ​ധി​ക​ം ആ​ളു​ക​ൾ ഒ​രു​മി​ച്ചു​പോ​കു​ന്ന​തെ​ന്ന് സു​ന്നി സെ​ന്റ​ർ ഉം​റ കോ ​ഓ​ഡി​നേ​റ്റ​ർ ഷാ​ജു​ദീ​ൻ ബ​ഷീ​ർ പ​റ​ഞ്ഞു.

ഒ​മാ​നി​ൽ​നി​ന്നു​ ഉം​റ​ക്ക് റോ​ഡു മാ​ർ​ഗം പോ​കാ​ൻ ക​ഴി​യു​മെ​ന്നു​ള്ള​തും ആ​ളു​ക​ളു​ടെ വ​ർ​ധ​ന​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഗ്രൂ​പ്പുക​ൾ ഉം​റ​ക്കാ​യി യ​ത്ര തി​രി​ക്കും. ബു​ധ​നാ​ഴ്ച പു​റ​പ്പെ​ട്ട സം​ഘം ക​ർ​മ​ങ്ങൾ പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​ർ 30നു ​മ​ട​ങ്ങി​യെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahOman newsPilgrims
News Summary - School holidays- Number of Umrah pilgrims from Muscat increased
Next Story