സ്കൂൾ ഫീസ് വർധന; നിവേദനം നൽകി
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പ്രഖ്യാപിച്ച സ്കൂൾ ഫീസ് വർധനവിലും വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര സംവിധാനം പിൻവലിക്കലിലും പ്രതിഷേധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിക്ക് നിവേദനം നൽകി.
അപ്രതീക്ഷിതമായി ഫീസ് വർധിപ്പിച്ചത് രക്ഷിതാക്കൾക്ക് സാമ്പത്തിക ഭാരമാണ് വരുത്തിയിരിക്കുന്നത്. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന പ്രവാസികൾ നിലവിലെ സാഹചര്യത്തിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടും, ജോലി സംബദ്ധമായ അനിശ്ചിതത്വങ്ങളും നേരിടുന്ന സമയത്താണ് ഫീസ് വർധന ഉണ്ടായിരിക്കുന്നത്.
വിദ്യാർഥികളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന യാത്ര സംവിധാനം പെട്ടെന്ന് പിൻവലിച്ചതിൽ രക്ഷിതാക്കളുടെ ഇടയിൽ കടുത്ത എതിർപ്പാണ് ഉയരുന്നത്. ഉന്നയിച്ച കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പു ലഭിച്ചതായി നിവേദക സംഘം അറിയിച്ചു. രക്ഷിതാക്കളുടെ നിവേദക സംഘത്തിന് ദിനേശ് ബാബു, ബിനു കേശവൻ , സുനിത്ത്, സുബിൻ, കെ.വി വിജയൻ, റിയാസ്, ജാൻസ്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

