Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 6:10 PM IST Updated On
date_range 20 April 2017 6:10 PM ISTസ്കൂൾ ബസുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും –അണ്ടർ സെക്രട്ടറി
text_fieldsbookmark_border
മസ്കത്ത്: സ്കൂൾ ബസുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ ആവശ്യമായ നിയമനിർമാണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുക്കേഷൻ ആൻഡ് കരിക്കുലം വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഹമൂദ് ബിൻ ഖൽഫാൻ അൽ ഹാർത്തി പറഞ്ഞു. ഡ്രൈവർമാർ, അധ്യാപകർ, സ്കൂൾ മന്ത്രാലയം
അധികൃതർ, ബസ് ഒാപറേറ്റർമാർ എന്നിവർക്ക് തുല്യ ഉത്തരവാദിത്തം നൽകുന്ന വിധത്തിലുള്ള നിയമനിർമാണമാണ് പരിഗണനയിലുള്ളതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ ആരംഭിക്കാൻ പോകുന്ന സുരക്ഷിത ഗതാഗത സംവിധാനത്തെ കുറിച്ച വാർത്താസമ്മേളനത്തിൽ അൽ ഹാർത്തി പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മുവാസലാത്തും ഒമാൻടെല്ലും ചേർന്ന് സ്കൂൾ ബസുകളിൽ ആധുനിക സാേങ്കതിക സംവിധാനങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 500 ബസുകളിലാകും ആദ്യഘട്ടത്തിൽ കാമറയും ജി.പി.എസ് നിരീക്ഷണ ഉപകരണവുമടക്കം ആധുനിക സംവിധാനങ്ങൾ സ്ഥാപിക്കുക.
ഇത് പിന്നീട് ആയിരം ബസുകളിലേക്ക് വർധിപ്പിക്കുമെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ സ്കൂൾ ഗതാഗത സംവിധാനം സുരക്ഷിതവും ആധുനികവുമാക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനം സംഘടിപ്പിക്കുന്നുണ്ടെന്നു പറഞ്ഞ അണ്ടർ സെക്രട്ടറി അതിൽനിന്ന് സ്കൂളുകൾക്ക് ആവശ്യമായ സംവിധാനങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കുമെന്ന് അറിയിച്ചു.
സ്കൂൾ ബസുകൾക്ക് മന്ത്രാലയം ഇതിനകം നിശ്ചിത മാനദണ്ഡങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. റോയൽ ഒമാൻ പൊലീസും ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഡ്രൈവർമാർക്കായി പരിശീലന പരിപാടികൾ ഏർപ്പെടുത്തി വരുന്നുണ്ട്.
സുരക്ഷാപാഠങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കരിക്കുലം നവീകരിക്കാനും പദ്ധതിയുണ്ട്. ഇതോടൊപ്പം സ്കൂൾ ബസുകൾ ഘട്ടംഘട്ടമായി നവീകരിക്കുമെന്നും അൽ ഹാർത്തി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story