Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​ർ​വാ​ടി ലി​റ്റി​ൽ...

മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ: സ​ലാ​ല​യി​ലും ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ: സ​ലാ​ല​യി​ലും ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
cancel
camera_alt

മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്നു

സ​ലാ​ല: മ​ല​ർ​വാ​ടി​യും ടീ​ൻ ഇ​ന്ത്യ​യും ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വ​ത്തി​െൻറ ര​ജി​സ്ട്രേ​ഷ​ൻ സ​ലാ​ല​യി​ലും പു​രോ​ഗ​മി​ക്കു​ന്നു. ലോ​ക മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് അ​റി​വി​െൻറ ഉ​ത്സ​വ​മാ​ണ് മ​ല​ർ​വാ​ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സ​ലാ​ല ക​ൺ​വീ​ന​ർ സ​ബി​ത റ​സാ​ഖ് പ​റ​ഞ്ഞു. വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ർ​ഷ​മാ​യി ന​ട​ന്നു​വ​രു​ന്ന വി​ജ്ഞാ​നോ​ത്സ​വം ഈ ​വ​ർ​ഷം ഗ്ലോ​ബ​ൽ ക്വി​സ് കോ​മ്പി​റ്റീ​ഷ​നാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് കു​ടും​ബ​സ​മേ​തം ഓ​ൺ​ലൈ​ൻ വ​ഴി ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

www.malarvadi.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ജ​നു​വ​രി 15ന​കം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ക. പ്രൈ​മ​റി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​രം. ജ​നു​വ​രി 23 മു​ത​ൽ ഫെ​ബ്രു​വ​രി 23 വ​രെ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ഫൈ​ന​ൽ റൗ​ണ്ടി​ൽ വി​ജ​യി​ക​ളാ​വു​ന്ന​വ​ർ​ക്ക് മി​ക​ച്ച സ​മ്മാ​ന​ങ്ങ​ളാ​ണ് ല​ഭി​ക്കു​ക. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​പൂ​ർ​വ​മാ​ണ് മു​ന്നോ​ട്ടു വ​രു​ന്ന​തെ​ന്ന് ടീ​ൻ ഇ​ന്ത്യ ക​ൺ​വീ​ന​ർ സാ​ഗ​ർ അ​ലി പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ കോ​ഓ​ഡി​നേ​ഷ​നാ​യി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 98576073, 95501450.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScholarRegistration
Next Story