സയ്യിദ് തയാസിൻ ബിൻ ഹൈതം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsസയ്യിദ് തയാസിൻ ബിൻ ഹൈതം ബിൻ താരീഖും അംബാസഡർ മുനു മഹാവറും തമ്മിൽ നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാൻ സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രി സയ്യിദ് തയാസിൻ ബിൻ ഹൈതം ബിൻ താരീഖ് അൽ സൈദ് ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച മന്ത്രിയുടെ ഒാഫിസിലാണ് കൂടിക്കാഴ്ച നടന്നത്.
ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിന് ഒപ്പം സാംസ്കാരിക, കായിക, യുവജന കാര്യ മേഖലകളിൽ നിലവിലുള്ള സഹകരണം വിപുലമാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്തതായി ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.സാംസ്കാരിക മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഒമാനും ഇക്കഴിഞ്ഞ ജൂലൈ 12ന് ധാരണപത്രം ഒപ്പുവെച്ചിരുന്നു.

