ബെലാറസ് പ്രസിഡന്റുമായി സയ്യിദ് ദീ യസിൻ കൂടിക്കാഴ്ച നടത്തി
text_fieldsബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായി ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായി ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് കൂടിക്കാഴ്ച നടത്തി. ബെലാറസ് തലസ്ഥാനമായ മിൻസ്കിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ പ്രസിഡന്റിന് ദീ യസിൻ കൈമാറി. സുൽത്താനും ആശംസകൾ അറിയിച്ച പ്രസിഡന്റ്, സുൽത്താന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ ഒമാൻ ജനതയുടെ എല്ലാ അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെയെന്നും ആശംസിച്ചു.
ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പരസ്പര നേട്ടങ്ങൾ കൈവരിക്കുന്നതിനായി, പ്രത്യേകിച്ച് സാമ്പത്തിക, നിക്ഷേപ, വ്യാപാര മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളുടെ വളർച്ചയിലും പുരോഗതിയിലും ദീ യസിൻ അഗാധമായ സന്തോഷം പ്രകടിപ്പിച്ചു. ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടർച്ചയായ വിജയവും സ്ഥിരമായ പുരോഗതിയും കൈവരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യോഗത്തിൽ ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദിയും നിരവധി ബെലാറഷ്യൻ ഉദ്യോഗസ്ഥരും ബെലാറസ് പ്രസിഡന്റുമായി സയ്യിദ് ദീ യസിൻ കൂടിക്കാഴ്ച നടത്തിപങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

