Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദുരിത കാലത്ത്​...

ദുരിത കാലത്ത്​ പ്രവാസിയുടെ കരം പിടിച്ച്​ ‘സേവ്​ പ്രവാസി’

text_fields
bookmark_border
father-josph
cancel

മനാമ: കോവിഡ്​ -19 പ്രതിസന്ധിയെത്തുടർന്ന്​ ജോലി നഷ്​ടപ്പെട്ടും വരുമാനമില്ലാതെയും നാട്ടിലേക്ക്​ പോകുന്ന പ്രവാസികൾ ഏറെയാണ്​. പ്രവാസ ലോകത്തുനിന്ന്​ എങ്ങനെയും നാട്ടിലെത്തണമെന്ന്​ ആഗ്രഹിക്കുന്നവരാണ്​ അവർ. എന്നാൽ, നാട്ടിലെത്തിയാൽ എന്ത്​ ചെയ്യും എന്ന ചോദ്യം ഇവരിൽ പലരെയും അലട്ടുന്നുമുണ്ട്​. തീർത്തും നിസാഹയരായ അത്തരം ആളുകളെ സഹായിക്കാൻ കൈകോർക്കുകയാണ്​ ഫാ. ഡേവിസ്​ ചിറമ്മലും ഒരു കൂട്ടം മനുഷ്യ സ്​നേഹികളും. 

ബഹ്​റൈനിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയായ രജനി എന്ന യുവതിയുടെ ഒരു ഫോൺ കോളിൽനിന്നാണ്​ ‘സേവ്​ പ്രവാസി’ എന്ന കൂട്ടായ്​മയുടെ തുടക്കം. അടുത്തിടെ മാതാപിതാക്കൾ മരിച്ച രജനി നാട്ടിൽ പോകാൻ കഴിയാതെ വിഷമസന്ധിയിലാണ്​. ഭർത്താവി​​െൻറ വൃക്ക മാറ്റി വെക്കുന്നതിന്​ വീടും സ്​ഥലവും വിൽക്കേണ്ടി വന്ന അവരുടെ കുടുംബം നാട്ടിൽ താമസിക്കുന്നത്​ വാടക വീട്ടിലും. ഇൗ ഘട്ടത്തിലാണ്​ യുവതി സഹായം തേടി ഫാ. ഡേവിസ്​ ചിറമ്മലിനെ വിളിക്കുന്നത്​. ബഹ്​റൈനിലെ നോർക്ക കോവിഡ്​ ഹെൽപ്​ ഡെസ്​ക്കാണ്​ ഭക്ഷണം നൽകിയിരുന്നതെന്ന്​ പറഞ്ഞപ്പോൾ അച്ച​​െൻറ സുഹൃത്ത്​ ജോസ്​ ചുണ്ടങ്ങയിൽ വിവരങ്ങൾ തിരക്കി സാമൂഹിക പ്രവർത്തകൻ കെ.ടി സലിമിനെ ബന്ധപ്പെട്ടു. അദ്ദേഹം അന്വേഷിച്ച്​ വിവരങ്ങൾ കൈമാറി. 

ഇൗ യുവതിയുടെ വിവരങ്ങൾ അച്ചൻ ത​​െൻറ വാട്​ആപ്പ്​ ഗ്രൂപ്പിൽ ഇട്ടപ്പോൾ സഹായ സന്നദ്ധരായി നിരവധി പേർ എത്തി. ഇങ്ങനെയുള്ള കൂടുതൽ ആളുകളെ സഹായിക്കാൻ എന്താണ്​ ചെയ്യാൻ കഴിയുകയെന്ന ആലോചനക്കും അത്​ തുടക്കമിട്ടു. അങ്ങനെയാണ്​ ‘സേവ്​ പ്രവാസി’ക്ക്​ തുടക്കം കുറിച്ചത്​. ഫാ. ഡേവിസ്​ ചിറമ്മൽ, ജോസ്​ ചുണ്ടങ്ങയിൽ, രാജൻ തോമസ്​ എന്നിവരാണ്​ കൂട്ടായ്​മക്ക്​ ചുക്കാൻ പിടിക്കുന്നത്​. 

അർഹരായ ആളുകൾക്ക്​ സ്​പോൺസർമാർ മുഖേന നാല്​ മാസം കൂടു​േമ്പാൾ 30000 രൂപ വീതം നൽകുന്നതാണ് പദ്ധതി​. സഹായം ആവശ്യമുള്ള വ്യക്​തിയെ ഒരു സ്​പോൺസർക്ക്​ ഏൽപിച്ച്​ കൊടുക്കുകയാണ്​ ചെയ്യുക. സ്​പോൺസർ ആ വ്യക്​തിയുടെ അക്കൗണ്ടിലേക്ക്​ തുക നിക്ഷേപിക്കും. അത്യാവശ്യക്കാർക്ക്​ തുക ഒരുമിച്ച്​ നൽകുകയും ചെയ്യും. ഒരു വർഷമാണ്​ സഹായം നൽകുക. ഇതുവരെ 108 സ്​പോൺസർമാർ സഹായം നൽകാമെന്നേറ്റിട്ടുണ്ട്​. ഒരാളെ മുതൽ 15 പേരെ വരെ ഏറ്റെടുക്കാമെന്ന്​ അറിയിച്ചവരുണ്ട്​. ഇതിനകം 178 പേരെ സഹായിക്കാനുള്ള വാഗ്​ദാനമാണ്​ ലഭിച്ചത്​. വിദേശത്തും നാട്ടിലുമുള്ള കൂടുതൽ സ്​പോൺസർമാരെ കണ്ടെത്താൻ ശ്രമം തുടരുന്നുണ്ട്​. 

സാമൂഹിക സംഘടനകളും മത സംഘടനകളും ഉൾപ്പെടെ നിർദേശിക്കുന്നവരെയാണ്​ സഹായത്തിന്​ പരിഗണിക്കുക. സേവ്​ പ്രവാസി കൂട്ടായ്​മയിലെ അംഗങ്ങൾ നേരി​െട്ടത്തി വിലയിരുത്തിയാണ്​ അർഹരെ അന്തിമമായി തെരഞ്ഞെടുക്കുക. ഒരു സംഘടനക്ക്​ രണ്ടുപേരെ നിർദേശിക്കാം. ഇതിന്​ പുറമേ, പ്രവാസികൾക്ക്​ കൃഷി നടത്താൻ സ്​ഥലം പാട്ടത്തിനെടുത്ത്​ നൽകുന്ന അഗ്രി മൈ കൾച്ചർ, രോഗികളെയും മറ്റും സഹായിക്കുന്നതിനുള്ള കാരുണ്യ സ്​പർശം @2020 എന്നീ പദ്ധതികളും ആവിഷ്​കരിച്ചിട്ടുണ്ട്​. അനാഥരെയും പാവപ്പെട്ടവരെയും സംരക്ഷിക്കുന്ന 10 സ്​ഥാപനങ്ങൾക്ക്​ ഒരു വർഷം പ്രതിമാസം 10000 രൂപ വീതം കാരുണ്യ സ്​പർശം പദ്ധതിയിൽ നൽകും. 60 കാൻസർ രോഗികൾക്ക്​ എല്ലാ മാസവും 1000 രൂപ വീതം പെൻഷനും നൽകും. 
കൂടുതൽ വിവരങ്ങൾക്ക്​: 0091 9447883378  (ജോസ്​ ചുണ്ടങ്ങയിൽ), 0091 8129378129 
(രാജൻ തോമസ്). 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19lockdown
News Summary - SAVE NRI Issue-Gulf news
Next Story