‘സേവ് ലൈഫ് മെഡി പ്രോഗ്രാം’ സംഘടിപ്പിച്ചു
text_fieldsഡി.കെ.ഐ.സി.സി ഒമാന്റെ ആഭിമുഖ്യത്തിൽ നടന്ന സേവ് ലൈഫ് മെഡി പ്രോഗ്രാമിൽനിന്ന്
മസ്കത്ത്: സീറത്തുസയ്യിദിൽ കൗനൈൻ കാമ്പയിന്റെ ഭാഗമായി ഡി.കെ. ഐ.സി.സി ഒമാന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമ്പാശ്ശേരിയുടെ നേതൃത്വത്തിൽ ‘സേവ് ലൈഫ് മെഡി പ്രോഗ്രാം 2025’ സംഘടിപ്പിച്ചു.
സ്ത്രീകളടക്കം 50 ലധികം പ്രവാസികൾ പങ്കെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമ്പാശ്ശേരി പ്രസിഡന്റ് ഡോ. ഹാഷിം, ജനറൽ സെക്രട്ടറി ഡോ. അഫ്താബ് മുഹമ്മദ്, ട്രെയ്നർമാരായ ഡോ. സഞ്ജീവ് നായർ, ഡോ. സുഹൈൽ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ നടന്ന െട്രയിനിങ് പ്രോഗ്രാമിൽ സി.പി.ആർ നൽകൽ, ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ, വൈദ്യുതാഘാതം ഏറ്റാൽ, വെള്ളത്തിൽ മുങ്ങിയാൽ, തുടങ്ങിയ അപകടകരമായ അവസ്ഥകളിൽ എങ്ങനെ പ്രഥമ ശുശ്രൂഷ നൽകാം എന്നതിനെക്കുറിച്ച് വിശാലമായ പ്രയോഗിക പരിശീലനമാണ് നൽകിയത്. സമാപന സെഷനിൽ ഡോക്ടർമാർക്ക് ആദരവായി മെമന്റോകൾ വിതരണം ചെയ്തു. ഡി.കെ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് ജലാൽ ഖാസിമി അധ്യക്ഷത വഹിച്ചു. ഡി.കെ.ഐ.സി.സി മസ്കത്ത് സെൻട്രൽ കമ്മിറ്റി ട്രഷറർ അഷറഫ് കട്ടപ്പന സംസാരിച്ചു.ഡി.കെ.ഐ.സി.സി മസ്കത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ ചേനപ്പാടി സ്വാഗതവും റൂവി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നദീർ മൈനാഗപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

