മസ്കത്ത്: ഒമാൻ എണ്ണ പ്രകൃതി വാതക മന്ത്രി ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ റുംഹിക്ക് ലോക ത്തിലെ മികച്ച ഉൗർജമന്ത്രിക്കുള്ള പെട്രോളിയം ഇക്കണോമിസ്റ്റ് മാസികയുടെ പുരസ് കാരം. ലണ്ടൻ കേന്ദ്രമായുള്ള മാസിക ഇൗ വർഷത്തെ എനർജി എക്സിക്യൂട്ടിവ് ആയി ഒമാൻ എൽ.എൻ.ജി സി.ഇ.ഒ ഹാരിബ് അൽ കിതാനിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. അവാർഡ് നേട്ടത്തിൽ എണ്ണ-പ്രകൃതി വാതക മന്ത്രാലയം മന്ത്രിയെ അഭിനന്ദിച്ചു. ആഗോള ഉൗർജ വ്യവസായ മേഖലയിലെ ഏറ്റവും വിശിഷ്ടമായ പുരസ്കാരങ്ങളിൽ ഒന്നായാണ് പെട്രോളിയം ഇക്കണോമിസ്റ്റ് അവാർഡിനെ കണക്കാക്കുന്നത്.
ഏറ്റവും വിജയകരമായി പ്രവർത്തിക്കുന്ന കമ്പനികൾ, പദ്ധതികൾ, കണ്ടെത്തലുകൾ തുടങ്ങി പത്തുവിഭാഗങ്ങളിലായുള്ള അവാർഡുകളാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഉൗർജ വ്യവസായ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ അഞ്ച് പേർക്കുള്ള വ്യക്തിഗത പുരസ്കാരങ്ങളും പ്രഖ്യാപിച്ചിരുന്നു. ഒപെക്കിെൻറ വാഇൽ അബ്ദുൽ മുആതിയെ ഫ്യൂച്ചർ ലീഡർ പുരസ്കാരത്തിനായും തെരഞ്ഞെടുത്തിട്ടുണ്ട്.