Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗ​ദി കി​രീ​ടാ​വ​കാ​ശി...

സൗ​ദി കി​രീ​ടാ​വ​കാ​ശി സു​ൽ​ത്താ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
സൗ​ദി കി​രീ​ടാ​വ​കാ​ശി സു​ൽ​ത്താ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​:​സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​ൽ ബ​ർ​ഖ കൊ​ട്ടാ​ര​ത്തി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പാ​ണ്​ സൗ​ദി കി​രീ​ട​വ​കാ​ശി​ക്ക്​ സു​ൽ​ത്താ​ൻ ന​ൽ​കി​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സാ​ഹോ​ദ​ര്യ ബ​ന്ധ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും ഒ​മാ​നി, സൗ​ദി ജ​ന​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​വി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ടു​പോ​കാ​നും കൂ​ടി​ക്കാ​ഴ്ച​യി​ൽ തീ​രു​മാ​നി​ച്ചു. സൗ​ദി രാ​ജാ​വ് സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സി​ന്‍റെ ആം​ശ​സ​ക​ൾ കൈ​മാ​റി​യ സ​ൽ​മാ​ൻ, സു​ൽ​ത്താ​നും ഒ​മാ​ൻ ജ​ന​ത​ക്കും ശാ​ശ്വ​ത ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും നേ​ർ​ന്നു. സ​ൽ​മാ​ൻ രാ​ജാ​വി​നോ​ട്​ ത​ന്‍റെ ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ പ​റ​ഞ്ഞ സു​ൽ​ത്താ​ൻ സൗ​ദി ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ പു​രോ​ഗ​തി​ക്കും ക്ഷേ​മ​വും നേ​രു​ക​യും ചെ​യ്തു. യോ​ഗ​ത്തി​ൽ ഒ​മാ​നി ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​രോ​ധ കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് തെ​യാ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്, സ​യ്യി​ദ് ബി​ൽ അ​റ​ബ് ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്, സൗ​ദി​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ നാ​ഷ​ണ​ൽ ഗാ​ർ​ഡ് മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ബ​ന്ദ​ർ ബി​ൻ അ​ബ്ദു​ൽ അ​സീ​സ്, പ്ര​തി​രോ​ധ മ​ന്ത്രി ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ്, സംാ​സ്കാ​രി​ക മ​ന്ത്രി ബ​ദ​ർ ബി​ൻ അ​ബ്ദു​ല്ല ബി​ൻ ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sultanprinceHaitham bin TariqSaudiMuhammad bin SalmanOmanal barkha
News Summary - Saudi-prince-held-meeting-with-sultan
Next Story