സൗദി ദേശീയ ദിനം: ഒമാന്‍-സൗദി അതിര്‍ത്തിയില്‍ പൊലിമയോടെ ആഘോഷം
text_fieldsഒമാന്‍ - സൗദി അതിര്‍ത്തിയില്‍ നടന്ന ആഘോഷം
മസ്കത്ത്: സൗദി അറേബ്യയുടെ 94ാം ദേശീയ ദിനം ഒമാന്‍ - സൗദി അതിര്‍ത്തിയില്‍ പൊലിമയോടെ ആഘോഷിച്ചു. എംറ്റി ക്വാര്‍ട്ടര്‍ അതിര്‍ത്തിയില്‍ നടന്ന ആഘോഷ പരിപാടികൾ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുകയും, വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന സഹകരണത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു. പാരാഗ്ലൈഡിങ്, നാടോടി നൃത്തം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള ശക്തമായ ബന്ധത്തെ അടയാളപ്പെടുത്തുന്നതായി ഒന്നിച്ചുള്ള ദേശീയദിനാഘോഷം.
ഇരുരാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍, സ്വദേശികള്‍ തുടങ്ങിയവര്‍ പരിപാടിയിൽ സംബന്ധിച്ചു. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന് സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

