സൗദി ദേശീയ ദിനം; അതിർത്തിയിൽ പൊലിമയോടെ ആഘോഷം
text_fieldsഒമാന്‍-സൗദി അതിര്‍ത്തിയില്‍ നടന്ന ആഘോഷം
മസ്കത്ത്: സൗദി അറേബ്യയുടെ 93ാം ദേശീയ ദിനാഘോഷം ഒമാന്‍-സൗദി അതിര്‍ത്തിയില്‍ പൊലിമയോടെ ആഘോഷിച്ചു. എംറ്റി ക്വാര്‍ട്ടര്‍ അതിര്‍ത്തിയില്‍ ഒമാനിലെ സൗദി എംബസിയിലെ കൗൺസിലർ ഡോ. മുഹമ്മദ് അൽഫുറൈഹ് അൽ ഷരാരിയുടെ കാർമികത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ.
റോയല്‍ ഒമാന്‍ പൊലീസും ആഘോഷ പരിപാടികളിൽ പങ്കാളികളായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഉൾക്കൊള്ളുന്ന ചിത്രപ്രദർശനവും ഒരുക്കിയിരുന്നു. നാടോടി നൃത്തം, പാരാഗ്ലൈഡിങ്, ജംപിങ് ഷോ എന്നിവയും നടന്നു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള ശക്തമായ ബന്ധത്തെ അടയാളപ്പെടുത്തുന്നതായി ഒന്നിച്ചുള്ള ദേശീയദിനാഘോഷം. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍, സ്വദേശികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

