സൗദി വിദേശകാര്യ മന്ത്രി ഒമാനിൽ
text_fieldsഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുൈസദി സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ഫർഹാൻ അൽ സഊദ് രാജകുമാരൻ ഹ്രസ്വ സന്ദർശനത്തിനായി ഒമാനിലെത്തി. തിങ്കളാഴ്ച വൈകീട്ട് മസ്കത്തിലെത്തിയ അദ്ദേഹം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുൈസദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സുൽത്താൻ ഹൈതം ബിൻ ത്വാരിഖിനുള്ള സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ വാക്കാലുള്ള സന്ദേശം വിദേശകാര്യ മന്ത്രിക്ക് കൈമാറി.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം വർധിപ്പിക്കുന്നതടക്കം വിഷയങ്ങൾ ചർച്ചചെയ്തു. ഒമാനിലെ സൗദി അംബാസഡർ അബ്ദുല്ല സഊദ് അൽ അൻസിയടക്കം കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

