സൗദി കരീടവകാശിക്ക് ഒമാന്‍റെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
text_fieldsമസ്‌കത്ത്: സൗദി കരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഒമാൻ സിവിൽ ഓർഡർ (ഫസ്റ്റ് ക്ലാസ്) സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് സമ്മാനിച്ചു. സുൽത്താനേറ്റുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യങ്ങളിലെ രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ, കിരീടാവകാശികൾ, സർക്കാർ തലവൻമാർ എന്നിവർക്കാണ് ഒമാൻ സിവിൽ ഓർഡർ നൽകുന്നത്.
കഴിഞ്ഞമാസം സുൽത്താൻ ഖത്തർ സന്ദർശിച്ചപ്പോൾ ഒമാെൻറ സിവിൽ ഓർഡർ പുരസ്കാരം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും സമ്മാനിച്ചിരുന്നു. രണ്ട് ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായെത്തിയ സൗദി കരീടവകാശിക്ക് സുൽത്താനേറ്റിൽ ഉൗഷ്മളമായ വരവേൽപ്പാണ് നൽകിയത്.
തിങ്കളാഴ്ച രാത്രിയോടെ റിയാൽ നിന്ന് എത്തിയ അദ്ദേഹത്തെയും സംഘത്തേയയും സുൽത്താൻ നേരിെട്ടത്തിയാണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

