സതീശൻ പാച്ചേനി അനുസ്മരണ യോഗം
text_fieldsഒ.ഐ.സി.സി ഇബ്ര റീജനൽ കമ്മിറ്റി സംഘടിപ്പിച്ച സതീശൻ പാച്ചേനി അനുസ്മരണ യോഗം
മസ്കത്ത്: സതീശൻ പാച്ചേനിയുടെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത കനത്ത നഷ്ടമാണെന്ന് അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ. ഒ.ഐ.സി.സി ഇബ്ര റീജനൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും ആദർശത്തെ മുറുകെപിടിച്ച സമാനതകളില്ലാത്ത ഒരു കർമയോഗിയായിരുന്നു സതീശൻ പാച്ചേനിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഒ.ഐ.സി.സി ഇബ്ര റീജനൽ പ്രസിഡൻറ് ജാക്സൺ എബ്രഹാം പറഞ്ഞു.
ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് മരണമില്ലെന്ന് ഒ.ഐ.സി.സി പ്രസിഡന്റ് സജി ഔസെപ്പ് അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ ജന. സെക്രട്ടറി ബിന്ദു പാലക്കൽ, വൈസ് പ്രസിഡന്റുമാരായ സലിം മുതുവമ്മേൽ, മാത്യു മേഴുവേലി, എം.ജെ. സലിം, മുതിർന്ന നേതാവ് എൻ.ഒ. ഉമ്മൻ, നാഷനൽ സെക്രട്ടറിമാരായ തോമസ് ചെറിയാൻ, പി.എം. ഷാജി, ഒ.ഐ.സി.സി ഇബ്ര ജനറൽ സെക്രട്ടറി അലി കൊമോത്ത്, വൈസ് പ്രസിഡന്റ് സുനിൽ മാളിയേക്കൽ, ട്രഷറർ ഷാനവാസ് വളപ്പിൽ, ബിബിൻ ജോർജ്, ബിനോജ്, സൈമൺ തുടങ്ങിയവർ സംസാരിച്ചു.

