സതീശന് പാച്ചേനി അനുസ്മരണ യോഗം
text_fieldsനിസ്വയിൽ നടന്ന സതീശന് പാച്ചേനി അനുസ്മരണ യോഗം
നിസ്വ: സിദ്ദിക് ഹസന്റെ നേതൃത്വത്തിലുള്ള ഒ.ഐ.സി.സി നിസ്വ റീജനല്‍ കമ്മിറ്റി സതീശന് പാച്ചേനി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഒട്ടേറെ പ്രതിസന്ധികളെ നേരിട്ട് കണ്ണൂര്‍ പോലുള്ള സ്ഥലത്ത് കോണ്‍ഗ്രസിനെ വളര്‍ത്താന്‍ ഏറെ അധ്വാനിച്ച സതീശന് പാച്ചേനിയുടെ ആത്മാർഥത എന്നും കോണ്‍ഗ്രസിന് ആവേശോജ്ജ്വലമായ അധ്യായം ആയിരിക്കുമെന്ന് യോഗം വിലയിരുത്തി. ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടിയില്‍നിന്നും അര്‍ഹമായ അംഗീകാരം ലഭിക്കാതെപോയ സതീശന് മരണശേഷമെങ്കിലും അര്‍ഹമായ സ്മാരകം ലഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അനുശോചന യോഗം ഒ.ഐ.സി.സി നിസ്വ സ്ഥാപക നേതാവ് ഗോപകുമാര്‍ വേലായുധന് ഉദ്ഘാടനം ചെയ്തു. റീജനല്‍ പ്രസിഡന്റ് ജോയ് മാത്യു അധ്യക്ഷതവഹിച്ചു. സതീശന് പാച്ചേനിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
ജനറല്‍ സെക്രട്ടറി സ്വാഗതവും അജി എസ്. ദേവ് നന്ദിയും പറഞ്ഞു. നൗഫല്‍ നിസ്വ, ജോണ്‍ കോട്ടയം, ബാലന് നായര്‍, മണി ബാലന്, വിനു, ഷിജോ, റെജികുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

