സാറ്റലൈറ്റ് ആപ്ലിക്കേഷൻ ശിൽപശാല സമാപിച്ചു
text_fieldsമസ്കത്തിൽ നടന്ന സാറ്റലൈറ്റ് ആപ്ലിക്കേഷൻ
ശിൽപശാലയിൽനിന്ന്
മസ്കത്ത്: മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക മേഖലകളിലെ സാറ്റലൈറ്റ് ആപ്ലിക്കേഷൻ ശിൽപശാല മസ്കത്തിൽ സമാപിച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സെന്റർ ഓഫ് എക്സലൻസ് ഫോർ സാറ്റലൈറ്റ് അപ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ സിവിൽ ഏവിയേഷൻ ആസ്ഥാനത്ത് അഞ്ചുദിവസമായി നടന്ന പരിപാടിയിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിലെ 11 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. സ്പെഷലൈസ്ഡ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, പരിശീലന കോഴ്സുകൾ വൈവിധ്യമാർന്നതാക്കുക, ബ്ലെൻഡഡ് ലേണിങ് സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ ശിൽപശാല മുന്നോട്ടുവച്ചു. കൂടാതെ, സാറ്റലൈറ്റ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട അന്തർദേശീയ ഫോറങ്ങളും സമ്മേളനങ്ങളും വഴി സെന്ററിന്റെ പ്രാദേശിക-അന്തർദേശീയ സാന്നിധ്യം ശക്തിപ്പെടുത്തുക, ഡേറ്റ വിശകലനത്തിനും പ്രോസസിങ്ങിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുക, പരിശീലനത്തിന്റെ പ്രവർത്തനക്ഷമതയിലുള്ള സ്വാധീനം വിലയിരുത്തുന്നതിനായി മോണിറ്ററിങ് സംവിധാനം രൂപവത്കരിക്കുക എന്നീ നിർദേശങ്ങളും പഞ്ചദിന പരിശീലന ശിൽപശാലയിൽ ഉയർന്ന ശുപാർശകളിൽ ഉൾപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

