മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ‘സസ്നേഹം -2023’ ഇന്ന്
text_fieldsമാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ഒരുക്കുന്ന സസ്നേഹം-23 വെള്ളിയാഴ്ച വൈകീട്ട് ആറു മുതൽ റൂവി സെന്റ് തോമസ് ചർച്ചിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഭാഗമായി കുടുംബസംഗമവും അവയവദാന ബോധവത്കരണവും പുസ്തകോത്സവവും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ഓര്ത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും ഫാമിലി കൗൺസിലറും കിഡ്നി ഫൗണ്ടേഷൻ ചെയർമാനും ജീവകാരുണ്യ മേഖലയിലെ സുപരിചിത മുഖവുമായ ഫാ. ഡേവിസ് ചിറമേൽ ക്ലാസ് നയിക്കും. അച്ചൻ നേതൃത്വം നൽകുന്ന അവയവദാന പദ്ധതിയെ സംബന്ധിച്ച വിവരണവും ബോധവത്കരണ സെമിനാറും ചടങ്ങിന്റെ ഭാഗമായി നടത്തും.
പുതിയ തലമുറയിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുസ്തകോത്സവവും സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. മലങ്കര ഓര്ത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, ഇടവക വികാരി ഫാ. വര്ഗീസ് റ്റിജു ഐപ്പ്, കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ, സഭ മാനേജിങ് കമ്മിറ്റി അംഗം ഡോ. ഗീവർഗീസ് യോഹന്നാൻ, ഇടവക ട്രസ്റ്റി ജാബ്സൻ വർഗീസ്, കോ ട്രസ്റ്റി ബിനുജോസഫ് കുഞ്ചാറ്റിൽ, സെക്രട്ടറി ബിജു പരുമല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

