സർഗവേദി സലാല ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsസർഗവേദി സലാലയിൽ സംഘടിപ്പിച്ച ശ്രീനിവാസൻ അനുസ്‌മരണ ചടങ്ങിൽനിന്ന്
സലാല: സർഗവേദി സലാല ആഭിമുഖ്യത്തിൽ ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു. ‘ചിരിയിലും ചിന്തയിലും ശ്രീനിവാസൻ’ എന്ന തലക്കെട്ടിൽ സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ കൺവീനർ സിനു മാസ്‌റ്റർ അധ്യക്ഷതവഹിച്ചു. അനീഷ് ബി.വി അനുസ്‌മരണം സന്ദേശം നൽകി.
ഡോ. കെ. സനാതനൻ, ഷബീർ കാലടി, കെ.എ. സലാഹുദ്ദീൻ, റസൽ മുഹമ്മദ്, ഹുസൈൻ കാച്ചിലോടി, എ.കെ. പവിത്രൻ, ഹരികുമാർ ഓച്ചിറ, ഡോ. ഷാജി.പി.ശ്രീധർ തുടങ്ങി വിവിധ സംഘടന നേതാക്കൾ ശ്രീനിവാസനെ അനുസ്‌മരിച്ച് സംസാരിച്ചു. ശ്രീനിവാസൻ മലയാളിയുടെ നന്മയുടെ പ്രതീകമായിരുന്നുവെന്നും മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഗൃഹീത ചലച്ചിത്രകാരനായിരുന്നുവെന്നും സംസാരിച്ചവർ പറഞ്ഞു.
അദ്ദേഹത്തിന്റെ വിവിധ സിനിമകളെയും കഥാപാത്രങ്ങളെയും പലരും ഓർമിപ്പിച്ചു. 2018ൽ അദ്ദേഹം സലാല സന്ദർശിച്ച അനുഭവങ്ങളും പങ്കുവെക്കപ്പെട്ടു. പ്രവാസികളുടെ നൊമ്പരങ്ങളെ ഏറെ അടയാളപ്പെടുത്തിയ കലാകാരനായിരുന്നു. മധ്യവർഗത്തിന്റെ പൊങ്ങച്ചങ്ങളെ കളിയാക്കാൻ പ്രിയപ്പെട്ട ശ്രീനി ഇനി ഇല്ല എന്നത് സദസ്സിൽ നൊമ്പരം പടർത്തി. അനുസ്‌മരണ പരിപാടിയിൽ എ.പി. കരുണൻ സ്വാഗതവും ഡോ. നിഷ്‌താർ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

