സര്‍ഗവേദി സലാല നാടകോത്സവം 19ന്
text_fieldsസലാല: സര്‍ഗവേദി സലാല സംഘടിപ്പിക്കുന്ന ആറാമത് ഏകദിന നാടകോത്സവം മേയ് 19 വെള്ളിയാഴ്ച നടക്കും. വാലി ഓഫിസിനു സമീപത്തായി മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിന് കീഴിലുള്ള മ്യൂസിയം ഹാളിലാണ് പരിപാടി നടക്കുക. നാലു നാടകങ്ങളാണ് അരങ്ങേറുക. എസ്.എന്‍ കലാവേദി അവതരിപ്പിക്കുന്ന ചുഴി, കെ.എസ്.കെ. സലാല അവതരിപ്പിക്കുന്ന അലാക്കിന്റെ അവുലും കഞ്ഞീം, സലാല ഫ്രണ്ട്സ് ആൻഡ് ഫാമിലി അവതരിപ്പിക്കുന്ന സെമിത്തേരിയിലെ ഉപന്യാസങ്ങള്‍, സലാല ഫിലിം ഗ്രൂപ് അവതരിപ്പിക്കുന്ന ബ്ലാക്ക് ഔട്ട് എന്നിവയാണ് നാടകങ്ങള്‍.
നാടകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ എ.പി. കരുണന്, ഡോ. നിഷ്താര്‍, ആഷിഖ് എന്നിവര്‍ അറിയിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്മാന് രാകേഷ് കുമാര്‍ ഝാ ഉദ്ഘാടനം ചെയ്യും. മ്യൂസിയം ഹാള്‍ പുതുക്കിപ്പണിതതിനുശേഷം ആദ്യമായാണ് ഒരു പ്രവാസി പരിപാടി അരങ്ങേറുന്നത്. 2019ലാണ് അവസാനമായി നാടകോത്സവം നടന്നത്. അന്ന് പരിപാടി വീക്ഷിക്കാന്‍ വന്‍ ജനാവലി എത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

