സാപിൽ അക്കാദമി പ്രീമിയർ ലീഗിന് സലാലയിൽ തുടക്കം
text_fieldsസാപിൽ ഫുട്ബാൾ അക്കാദമി സലാലയിൽ സംഘടിപ്പിക്കുന്ന ഒന്നാമത് ഇന്റർ പ്രീമിയർ ലീഗിന്റെ ജഴ്സി പ്രകാശനം അബൂ തഹ് നൂൻ എം.ഡി ഒ.അബ്ദുൽ ഗഫൂർ നിർവഹിക്കുന്നു
സലാല: സാപിൽ ഫുട്ബാൾ അക്കാദമി സംഘടിപ്പിക്കുന്ന ഒന്നാമത് ഇന്റർ പ്രീമിയർ ലീഗിന് സലാലയിൽ തുടക്കമായി. വാദിയിലെ നുജും ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ജഴ്സി പ്രകാശനം അബു തഹ്നൂൻ എം.ഡി.ഒ അബ്ദുൽ ഗഫൂർ നിർവഹിച്ചു.
സാപിൽ അക്കാദമിയിലെ നൂറുകണക്കിന് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും സ്പോൺസർമാരും ചടങ്ങിൽ പങ്കെടുത്തു. ആറ് ടീമുകൾ പങ്കെടുക്കുന്ന ലീഗ് മത്സരങ്ങൾ മൂന്ന് മാസം നീണ്ടുനിൽക്കും. ഐ.പി.എൽ മാതൃകയിൽ ലേലത്തിലൂടെയാണ് ടീമഗങ്ങളെ തെരഞ്ഞെടുത്തത്
ഡോ. കെ.സനാതനൻ, രകേഷ് കുമാർ ഝ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. നിഷ്താർ, ഷബീർ കാലടി ആർ.കെ. അഹമ്മദ്, ഡോ. ഷമീർ ആലത്ത്, കെ.എ. സലാഹുദ്ദീൻ, അബ്ദുൽ അസീസ്, റാഷിദ് , നിഷാദ് തുടങ്ങിയവർ സംസാരിച്ചു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ചാമ്പ്യന്മാരായ സലാല ഇന്ത്യൻ സ്കൂൾ കോക്കോ ടീമിനെയും കോച്ച് രജപുഷ്പം, മോഹൻ ദാസ് എന്നിവർക്കും സ്കൂൾ വൈസ് പ്രസിഡന്റ് യാസിർ മൊമന്റോ നൽകി.
അക്കാദമിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ കമ്മിറ്റിയംഗം ഷിഹാബ് കാളികാവ് വിശദീകരിച്ചു. പഠന കായിക മേഖലയിൽ മികവ് തെളിയിച്ച വിദ്യാർഥികളായ റൈഹാൻ ജംഷീർ, സമീൻ, ബിലാൽ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.
മികച്ച കളിക്കാർക്കുള്ള ഉപഹാരം ആഹിൽ, സലാഹ്, ആസാദ്, ഫവാസ്, സലാഹ് അബ്ദുല്ലഹ്, ജെയ്ക്, റസിൻ റസൽ, ഷഹീറുദ്ദീൻ, ജെറോം എന്നീ വിദ്യാർഥികൾ ഏറ്റുവാങ്ങി. നൂർ നവാസ്, അയ്യൂബ് വക്കത്ത്, സലീം ബാബു ,മുഹമ്മദ് അസ് ലം, ജംഷീർ നീലഞ്ചേരി, ഫഹീം, ലിയോ, ഷൗക്കത്ത് കോവാർ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. ആയിഷ നഹ് ല, അൻഹ ഫാത്തിമ, നിയ അനിൽ എന്നിവരാണ് പരിപാടി നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

