സാന്ത്വനം കടലൂർ കുവൈത്ത് ഈദ് ഫർഹ സംഘടിപ്പിച്ചു
text_fieldsസാന്ത്വനം കടലൂർ കുവൈത്ത് ഈദ് ഫർഹ ചെയർമാൻ മജീദ് റവാബി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സാന്ത്വനം കടലൂർ കൾചറൽ ഓർഗനൈസേഷൻ കുവൈത്ത് ഈദ് ഫർഹ 2022 സംഘടിപ്പിച്ചു. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ ചെയർമാൻ മജീദ് റവാബി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഷമീം മണ്ടോളി അധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവാസികളായ അബു കോട്ടയിൽ, മഹ്മൂദ് മണലിൽ, ഹമീദ് കൂരളി എന്നിവരെയും എക്സലൻസി അവാർഡ് നൽകി മീഡിയവൺ റിപ്പോർട്ടറും കേരള പ്രസ് ക്ലബ് കുവൈത്ത് പ്രസിഡന്റുമായ മുനീർ അഹമ്മദിനെയും ആദരിച്ചു. മെട്രോ മെഡിക്കൽ കെയർ ചെയർമാൻ മുസ്തഫ ഹംസ, പി.കെ. സുബൈർ, നൗഷാദ് കുണ്ടന്റവിട എന്നിവർ സംസാരിച്ചു. ഷരീക് മൂസക്കാന്റവിട സ്വാഗതവും ഷാക്കിർ കുറുക്കനാട്ട് നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികളും അരങ്ങേറി. ജനറൽ സെക്രട്ടറി ശുഐബ് കുന്നോത്ത് പ്രോഗ്രാം നിയന്ത്രിച്ചു. സയ്യൂഫ് കൊയിലാണ്ടി, രാജേഷ് നന്തി, റാഷിദ് തലശ്ശേരി, സലീം പുതുപ്പാടി എന്നിവരുടെ ഇശൽ വിരുന്നും സാന്ത്വനം കലാകാരന്മാർ ഒരുക്കിയ മുട്ടിപ്പാട്ടും അരങ്ങേറി. ഗഫൂർ ഹസ്നാസ്, അഫ്സൽ, അഷ്റഫ് കേയക്കണ്ടി, കെ.കെ. നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

