സലാല: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനി ജനതക്ക് അഭിവാദ്യമർപ്പിച്ചുള്ള സംഗീത ആൽബം പുറത്തിറങ്ങി. പാട്ടുകാരനും മലയാളി വിദ്യാർഥിയുമായ നസീബ് നസീറാണ് മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന ചടങ്ങിൽ അംബാസഡർ മനു മഹാവർ പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ മൻപ്രീത് സിങ്ങും ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചവരും സംബന്ധിച്ചു. നസീർ മാക്ദാസ് നിർമിച്ച ആൽബത്തിെൻറ സംഗീതവും രചനയും നിർവഹിച്ചത് സുബൈറാണ്.
കാമറയും എഡിറ്റിങ്ങും ഖാലിദ് കുറ്റ്യാടിയും തയാറാക്കിയത് ബാബു കുറ്റ്യാടിയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പാട്ടുകാരൻ ദേശീയദിനത്തിന് ഐക്യദാർഢ്യമർപ്പിച്ച് സംഗീത ആൽബം പുറത്തിറക്കുന്നതെന്ന് നിർമാതാക്കൾ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2018 10:00 AM GMT Updated On
date_range 2018-11-15T15:30:02+05:30സംഗീത ആൽബം പ്രകാശനം ചെയ്തു
text_fieldsNext Story