Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ മരുഭൂ പാതകളിൽ...

ഒമാനിലെ മരുഭൂ പാതകളിൽ മണൽക്കൂനകളും പൊടിക്കാറ്റും; ജാഗ്രതാ നിർദേശം

text_fields
bookmark_border
ഒമാനിലെ മരുഭൂ പാതകളിൽ മണൽക്കൂനകളും പൊടിക്കാറ്റും; ജാഗ്രതാ നിർദേശം
cancel

മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ മരുഭൂമി മേഖലകളിൽ ശക്തമായ കാറ്റിനെ തുടർന്ന് പൊടിക്കാറ്റും റോഡുകളിൽ മണൽ തിട്ടകളും രൂപപ്പെടുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയാനിടയാക്കുന്നുണ്ടെന്നും മരുഭൂ പാതകളിലും പരിസര പ്രദേശങ്ങളിലും യാത്ര ദുഷ്കരമാണെന്നും ആർ.ഒ.പി അറിയിപ്പിൽ വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർ അനാവശ്യ യാത്രകൾ ഒഴിവാക്കുകയോ വേഗത കുറച്ച് സഞ്ചരിക്കുകയോ ചെയ്യുന്നതാണ് ഉചിതം. മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുന്നതും അപകടങ്ങളൊഴിവാക്കാൻ സഹായിക്കും. മരുഭൂമി മേഖലകളിലൂടെയുള്ള യാത്രക്ക് മുമ്പ് കാലാവസ്ഥാ വിവരങ്ങൾ പരിശോധിക്കണമെന്നും ആർ.ഒ.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadOmandust stormssand dune
News Summary - Sand dunes and dust storms on desert roads in Oman; caution issued
Next Story