Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമി​ക​ച്ച ഷോ​ർ​ട്ട്...

മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മ​ട​ക്കം അ​ഞ്ച് അ​വാ​ർ​ഡു​ക​ളു​മാ​യി ‘സ​മൂ​സ’

text_fields
bookmark_border
മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മ​ട​ക്കം അ​ഞ്ച് അ​വാ​ർ​ഡു​ക​ളു​മാ​യി ‘സ​മൂ​സ’
cancel

സു​ഹാ​ർ: പൂ​ർ​ണ​മാ​യും ഒ​മാ​നി​ൽ നി​ർ​മി​ച്ച ഹൃ​സ്വ സി​നി​മ ‘സ​മൂ​സ’ തി​രു​വ​ന​ന്ത​പു​രം മീ​ഡി​യ സി​റ്റി ഫി​ലിം സൊ​സൈ​റ്റി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റ് 2023ൽ ​ഗ​ൾ​ഫ് വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച് അ​വാ​ർ​ഡു​ക​ൾ നേ​ടി ശ്ര​ദ്ധേ​യ​മാ​യി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ റ​ഫീ​ഖ് പ​റ​മ്പ​ത്ത് ക​ഥ​യും തി​ര​ക്ക​ഥ​യും

സം​ഭാ​ഷ​ണ​വും എ​ഴു​തി അ​ന്നാ​സ് പ്രൊ​ഡ​ക്ഷ​ന്റെ ബാ​ന​റി​ൽ റി​യാ​സ് വ​ലി​യ​ക​ത്ത്‌ കാ​മ​റ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്രം ഗ​ൾ​ഫ് എ​ൻ​ട്രി വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും ന​ല്ല ഷോ​ർ​ട്ട് ഫി​ലി​മാ​യി തി​ര​ഞ്ഞെ​ടു​ത്തു. ന​ട​ൻ- ജോ​സ് ചാ​ക്കോ, സം​വി​ധാ​യ​ക​ൻ-​റി​യാ​സ് വ​ലി​യ​ക​ത്ത്‌, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം -റ​ഫീ​ഖ് പ​റ​മ്പ​ത്ത്, ബാ​ക്ക് ഗ്രൗ​ണ്ട് മ്യൂ​സി​ക് ആ​ൻ​ഡ്​ വോ​ക്ക​ൽ ഹ​മ്മി​ങ് - അ​ന​ന്തു മ​ഹേ​ഷ്‌ എ​ന്നീ അ​വാ​ർ​ഡു​ക​ളും ചി​ത്രം നേ​ടി. സി​നി​മ സം​വി​ധാ​യ​ക​ർ, സാ​ഹി​ത്യ​കാ​ര​ന്മാ​ർ, അ​ഭി​നേ​താ​ക്ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നു​ള്ള ജൂ​റി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യം ന​ട​ത്തി​യ​ത്. ജ​നു​വ​രി 17ന് ​തി​രു​വ​ന​ന്ത​പു​രം അ​യ്യ​ൻ​കാ​ളി (വി.​ജെ.​ടി) ഹാ​ളി​ൽ ന​ട​ക്കു​ന്ന മീ​ഡി​യ സി​റ്റി ഫി​ലിം സോ​സൈ​റ്റി​യു​ടെ അ​ന്താ​രാ​ഷ്ട്ര ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്ര​വാ​സ നോ​വി​ൽ പൊ​ള്ളു​ന്ന ജീ​വി​ത ക​ഷ്ട​പ്പാ​ടി​ൽ ഉ​രു​കു​ന്ന ഒ​രാ​ളു​ടെ ക​ഥ പ​റ​യു​ക​യാ​ണ് സ​മൂ​സ​യെ​ന്ന കൊ​ച്ചു​സി​നി​മ. സു​ഹാ​റി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച സ​മൂ​സ സു​ഹാ​റി​ലും മ​സ്ക​ത്തി​ലും ര​ണ്ട് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ജോ​സ് ചാ​ക്കോ, രാ​ജ​ൻ പ​ള്ളി​യ​ത്ത്‌, ശി​വ​ൻ അ​മ്പാ​ട്ട്, നി​ഖി​ൽ ജേ​ക്ക​ബ്, ന​വാ​സ് മാ​നു, റി​യാ​സ് എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ച​ത്. അ​ലി അ​ഹ​മ്മ​ദ്‌ അ​ൽ ബ​ലൂ​ഷി എ​ന്ന സ്വ​ദേ​ശി​കൂ​ടി വേ​ഷം ചെ​യ്തി​ട്ടു​ണ്ട്. നി​ഖി​ൽ ജേ​ക്ക​ബ് ആ​ണ്​ സ​ഹ സം​വി​ധാ​യ​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardsSamosaShort Film
News Summary - Samosa-with-five-awards-including-Best-Short-Film
Next Story