സമസ്ത പൊതുപരീക്ഷ: സൂർ ദാറുൽ ഖുർആൻ മദ്റസക്ക് നൂറു ശതമാനം വിജയം
text_fieldsമസ്കത്ത്: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ സൂർ ദാറുൽ ഖുർആൻ മദ്റസക്ക് നൂറു ശതമാനം വിജയം. ഒരു ടോപ് പ്ലസും 20 ഡിസ്റ്റിങ്ഷനും അഞ്ച് ഫസ്റ്റ് ക്ലാസും ഒരു സെക്കൻഡ് ക്ലാസും നേടി. അഞ്ചാം തരത്തിൽ മുഹമ്മദ് ആദിൽ ടോപ് പ്ലസും അജ്മൽഷാ, അബ്ദുൽ സലാം, മുഹമ്മദ് ദാനിശ്, മിൻഹ ഫാത്വിമ, ഫാത്വിമ സഈദ്, വഫാ റിയാസ്, നൂറ ഫാത്വിമ, റഫ്ന റാഫി, ഫാത്വിമ സന ഡിസ്റ്റിങ്ഷനും മുഹമ്മദ് സാബിത്ത്, ഇഫ്റ നസ്റിൻ ഫസ്റ്റ് ക്ലാസും നേടി.
ഏഴാം തരത്തിൽ ആദിൽ റഹ്മാൻ, സിയാൻ നൗഫൽ, ഫാത്വിമ റിൻഷ, ഫാത്വിമ മർവ്വ, ഹിബ ഫാത്വിമ, അംന ശിറിൻ, റിഫ ജബിൻ ഡിസ്റ്റിങ്ഷനും അഹ്മദ് സഹൽ, ഫാത്വിമ ദിയ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
പത്താം തരത്തിൽ ലഹൻ സഈദ്, ശഹാന ശിറിൻ, റിയ ഫാത്വിമ എന്നിവർ ഡിസ്റ്റിങ്ഷൻ നേടി. മുഹമ്മദ് ഇബ്നു അബ്ദുറശീദ് സെക്കൻഡ് ക്ലാസും പ്ലസ്ടുവിൽ ഫാത്വിമ റിസ്വാന ഡിസ്റ്റിങ്ഷനും മുഹമ്മദ് തൻവീർ ഫസ്റ്റ് ക്ലാസിനും അർഹരായി. കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച വിജയത്തിനായി പ്രയത്നിച്ച മുഴുവൻ വിദ്യാർഥികളെയും സൂർ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും അധ്യാപകരും അഭിനന്ദിച്ചു. റമദാനിനുശേഷം മദ്റസ ആരംഭിക്കുമെന്നും കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്നവർ 92913475, 96208383 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
