സലാലയിൽ സമസ്ത ഇസ്ലാമിക് സെന്റർ മീലാദ് സംഗമം സംഘടിപ്പിച്ചു
text_fieldsസലാല: സമസ്ത ഇസ്ലാമിക് സെന്റർ സലാല ലുബാൻ പാലസ് ഹാളിൽ മീലാദ് സംഗമം സംഘടിപ്പിച്ചു. മദ്റസത്തുസ്സുന്നിയ്യ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.‘സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രബ്ദം’ എന്ന പ്രമേയത്തിൽ നടന്നുവരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായാണ് സംഗമം ഒരുക്കിയത്. മതകാര്യ മന്ത്രാലയത്തിലെ ശൈഖ് അൻവർ അബ്ദുല്ല സാലം ബാ ഉമർ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി മണിമല അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. സഈദ് മുഹമ്മദ് സുഹൈൽ ജദാദ് അൽ കതീരി, കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദു സലാം ഹാജി, അബ്ദുല്ല അൻവരി, സലാം ഹാജി ആമയൂർ (തക് വീൻ ഡയറക്ടർ), അബ്ദുൽ ഫത്താഹ്, എന്നിവർ സംബന്ധിച്ചു .
വിജയം വരിച്ച മദ്റസത്തുസ്സുന്നിയ്യയിലെ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ കൈമാറി. മൗലീദ് പാരായണം, വിദ്യാർഥികളുടെ പ്രഭാഷണങ്ങൾ, മദ്ഹ് ഗാനങ്ങൾ , ദഫ് പ്രദർശനം, ബുർദ ആലാപനം ,സ്കൗട്ട് എന്നിവയും അരങ്ങേറി.അബ്ദുൽ ഹമീദ് ഫൈസി, മൊയ്തീൻ കുട്ടി ഫൈസി, അലി ഹാജി, അബ്ദു റസാഖ്, റഹ്മത്തുള്ള മാസ്റ്റർ തുടങ്ങിയവർ നേത്യത്വം നൽകി.റഈസ് ശിവപുരം സ്വാഗതവും മൊയ്തു സിപി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

