സമസ്ത പൊതുപരീക്ഷ: സലാല മദ്റസത്തുസ്സുന്നിയ്യക്ക് തിളക്കമാർന്ന വിജയം
text_fieldsഫാത്തിമ നിഅ്മ, മിൻഹ ഫാത്തിമ, സൻഹ സൈനബ്
സലാല: സമസ്ത കേരള ഇസ്ലംമത വിദ്യാഭ്യാസ ബോർഡിെൻറ കീഴിൽ നടന്ന പൊതുപരീക്ഷയിൽ സലാല അൽ മദ്റസത്തുസ്സുന്നിയ്യയിൽനിന്ന് അഞ്ച്, ഏഴ് ,10 ക്ലാസുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു.
അഞ്ചാം ക്ലാസിൽ പരീക്ഷ എഴുതിയ 30 വിദ്യാർഥികളിൽ 11പേർക്ക് ഡിസ്റ്റിങ്ഷനുകളും 16പേർക്ക് ഫസ്റ്റ് ക്ലാസും മൂന്നു പേർക്ക് തേഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസിൽ പരീക്ഷ എഴുതിയ 22വിദ്യാർഥികളിൽ 12പേർക്ക് ഡിസ്റ്റിങ്ഷൻ, നാലു പേർക്ക് ഫസ്റ്റ് ക്ലാസ്, ഒരു സെക്കൻഡ് ക്ലാസ്, അഞ്ച് തേഡ് ക്ലാസ് എന്നിങ്ങനെ ലഭിച്ചു. 10ാം ക്ലാസിൽ പരീക്ഷ എഴുതിയ നാലു വിദ്യാർഥികളിൽ ഒരു ഡിസ്റ്റിങ്ഷനും മൂന്ന് ഫസ്റ്റ് ക്ലാസും ലഭിച്ചു. വിജയിച്ച വിദ്യാർഥികളെയും അതിന് പ്രാപ്തരാക്കിയ ഉസ്താദുമാരെയും രക്ഷിതാക്കളെയും സലാല സുന്നി സെൻറർ കമ്മിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

