സമസ്ത പൊതുപരീക്ഷ ഇന്ന് മുതൽ
text_fieldsമസ്കത്ത്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ നടക്കുന്ന സ്കൂൾ വർഷ സിലബസനുസരിച്ചുള്ള പൊതു പരീക്ഷ ഒമാനിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. മസ്കത്ത് റൈഞ്ചിലെ 35 മദ്റസകളിൽ 33ലും പൊതു പരീക്ഷാർഥികളുണ്ട്. അഞ്ചാം ക്ലാസിൽ 194, ഏഴാം ക്ലാസിൽ 161, പത്താം ക്ലാസിൽ 29, പന്ത്രണ്ടാം ക്ലാസിൽ രണ്ട് എന്നിങ്ങനെ 386 കുട്ടികൾ 24 സെന്ററുകളിൽ പരീക്ഷയെഴുതും. പരീക്ഷ നിയന്ത്രിക്കാൻ 26 സൂപ്പർവൈസർമാരെ നിയമിച്ചിട്ടുണ്ട്.
റുവി സുന്നി സെന്റർ, സലാല സുന്നിയ്യ, ഇബ്റ ഖുർആൻ സ്റ്റഡി, സൂർ ദാറുൽ ഖുർആൻ, സീബ് തഅലീമുൽ ഖുർആൻ, സുഹാർ നുസ്റത്തൽ ഇസ്ലാം, ബുറൈമി സുന്നീ സെൻറർ, സമദ് ഷാൻ നൂറുൽ ഇസ് ലാം, സഹം പി.എസ്.എം.എസ്.ടി, ബൗഷർ അറഹ്മ, ഖാബൂറ ഖാദിരിയ്യ, മത്ര ഇഖ്റഅ, നിസ്വ നൂറുൽ ഹുദ, മൊബേല എസ്.ടി.എസ്.കെ, തർമത്ത് മിസ്ബാഹ്, അൽഹെയിൽ ഹുബ്ബുറസൂൽ, ബർക്ക തഖ്വവ, ആദം മിഫ്താഹ്, ബിദിയ നൂറുൽ ഇമാൻ, അൽഖുദ് എച്ച്. എസ്.ടി.എം, ഖദറ ഹയാത്തുൽ ഇസ്ലാം, ബഹല പി.എസ്.എം.എസ്.ടി, ഇബ്റി നൂറുൽ ഇസ്ലാം, ഫലജ് നൂറുൽ ഇസ്ലാം എന്നിവയാണ് പരീക്ഷാ സെന്ററുകൾ. സീബ് മദ്റസയിൽ സൂപ്പർവൈസർമാർക്കുള്ള സ്റ്റഡി ക്ലാസും ചോദ്യപ്പേപ്പറുകളും ബാഗ് വിതരണവും നടന്നു.പരീക്ഷയുടെ സുഖകരമായ നടത്തിപ്പിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് പേപ്പറുകൾ ചേളാരി ഓഫിസിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

