സമസ്ത ഇസ്ലാമിക് സെന്റർ ദേശീയ സമ്മേളനം സമാപിച്ചു
text_fieldsസമസ്ത ഇസ്ലാമിക് സെന്റർ വസതിയ മേഖല സമ്മേളനത്തിന്റെ സദസ്സ്
മസ്കത്ത്: ദലിതന്റെ മുഖത്തേക്ക് മൂത്രമൊഴിക്കുന്ന ഇന്ത്യയല്ല പീഡിപ്പിക്കപ്പെടുന്നവനെ ചേർത്ത് നിർത്തുന്ന ഇന്ത്യയാണ് നമുക്കു വേണ്ടതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ. സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ മേഖല സമ്മേളനങ്ങളുടെ സമാപന പരിപാടിയായ വസതിയ മേഖല സമ്മേളനത്തിൽ മുഖ്യ പ്രഭാഷണ കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മൗലാനാ മുഹമ്മദാലിയും ഗാന്ധിജിയും ചേർന്നുനിന്ന ഒരു ഇന്ത്യയുണ്ട്. ഗാന്ധിജിയാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവെന്നും മതേതരത്വമാണ് ഇന്ത്യയുടെ പൈതൃകമെന്നും ചിലർക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. അത്തരക്കാർ ഇന്ത്യയുടെ ചരിത്രം തെറ്റായി പഠിപ്പിക്കാൻ ശ്രമിക്കുകയാണ്. നാം ഒരുമയോടെ നിന്ന് അത്തരക്കാർക്കെതിരെ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ എസ്.ഐ.സി വസതിയ മേഖല ചെയർമാൻ സലാം ഹാജി ബർക്ക അധ്യക്ഷനായി.
ദിൽഷാൻ നിസാമിന്റെ ഖിറാഅത്തും എസ്.ഐ.സി വസതിയ മേഖല പ്രസിഡന്റ് മുഹമ്മദ് റഫീഖ് നിസാമി പ്രാർഥനയും നിർവഹിച്ചു.
എസ്.ഐ.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി, എസ്.ഐ.സി ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ ഫൈസി, എസ്.ഐ.സി വർക്കിങ് സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി, മക്ക ഗ്രൂപ് മാനേജിങ് ഡയറക്ടർ മമ്മൂട്ടി സാഹിബ്, സയീദ് അലി ദാരിമി പകര തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് ചെയർമാൻ അബ്ദുൽ ഹസീബ് ഹുദവി തർമത് സ്വാഗതവും എസ്.ഐ.സി വസതിയ മേഖല സെക്രട്ടറി അൻസാർ എടക്കുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

