സമസ്ത ഗ്രാൻഡ് മൗലിദ് 18ന് മത്രയിൽ
text_fieldsമസ്കത്ത്: സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ മസ്കത്ത് റേയ്ഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ നടത്തിവരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഗ്രാൻഡ് മീലാദും സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനവും സെപ്റ്റംബർ 18ന് രാത്രി 8.30 മുതൽ മത്ര സബുലത് ഹാളിൽ നടത്തും.അൻവർ മുഹിയിദ്ദീൻ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും. മസ്കത്ത് റേഞ്ചിലെ ഉസ്താദുമാർ, മാനേജ്മെന്റ് പ്രതിനിധികൾ, രക്ഷിതാക്കൾ, എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം മത്റ മദ്റസയിൽ ചേർന്ന യോഗത്തിൽ റേഞ്ച് ജംഇയതുൽ മുഅല്ലിമീൻ നേതാക്കളും പ്രവർത്തകരും ചേർന്ന് നിർവഹിച്ചു.
കാമ്പയിൻ കാലയളവിൽ റേഞ്ചിന് കീഴിലുള്ള 35 മദ്റസ കേന്ദ്രങ്ങളിൽ മൗലിദ് സദസ്സുകൾ നടന്ന് വരുന്നു. കൂടാതെ വിവിധ മദ്റസകളിൽ ബുർദ മജ്ലിസ്, കിഡ്സ് ആൻഡ് ടീനേജ് സർഗ സംഗമങ്ങൾ, ഓൺലൈൻ ക്വിസ്, മദ്റസ വിദ്യാർഥികളുടെ വൈവിദ്യമാർന്ന കലാപരിപാടികൾ, മദ്ഹുർറസൂൽ പ്രഭാഷണങ്ങൾ, മീലാദ് കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കും. യോഗം സിദ്ദീഖ് ഫൈസി മങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് ഷംസുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു.
മുഹമ്മദലി ഫൈസി യൂസുഫ് മുസ്ലിയാർ, ഇമ്പിച്ചി അലി മുസ്ലിയാർ, മുസ്തഫ നിസാമി, ശൈഖ് അബ്ദുറഹിമാൻ മുസ്ലിയാർ, മുഹമ്മദ് അസ്അദി, അബ്ദുല്ല യമാനി , ബശീർ ഫൈസി, അംജദ് ഫൈസി , മോയിൻ ഫൈസി, സുബൈർ ഫൈസി, തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അബ്ദുല്ലത്തീഫ് ഫൈസി സ്വാഗതവും സക്കീർ ഹുസൈൻ ഫൈസി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

