സമാഇൽ ഫെസ്റ്റിവൽ 20 മുതൽ
text_fieldsമസ്കത്ത്: ഒക്ടോബർ 20 മുതൽ നടക്കുന്ന പ്രഥമ സമാഇൽ ഫെസ്റ്റിവലിന്റെ ഒരുക്കം വിലയിരുത്താനായി സംഘാടക സമിതി യോഗം ചേർന്നു. സമാഇൽ നിന്നുള്ള ശൂറ കൗൺസിൽ അംഗം മുഹമ്മദ് ബിൻ ഖാമിസ് ബിൻ നബ്ഹാൻ അൽ ഹുസ്നിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ആഭ്യന്തര ഗവർണറേറ്റ് ഓഫിസിന്റെ മേൽനോട്ടത്തിലാണ് പ്രഥമ ഫെസ്റ്റിവൽ നടക്കുന്നത്. അൽ ഫെയ്ഹ ഫുട്ബാൾ കപ്പിന് ആതിഥേയത്വം വഹിക്കുന്ന സമാഇൽ ക്ലബ് ഉൾപ്പെടെ പരിപാടി നടക്കുന്ന സ്ഥലങ്ങളും സംഘാടക സമിതി സന്ദർശിച്ചു. കുതിര സവാരി പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനുള്ള പബ്ലിക് അതോറിറ്റി തുടങ്ങി നിരവധി സർക്കാർ ഏജൻസികളുടെ പിന്തുണയോടെയാണ് ഫെസ്റ്റിവൽ നടത്തുന്നത്.

