സലൂത്ത് നഗരം, സംസ്കാരത്തിെൻറ കളിത്തൊട്ടിൽ
text_fieldsമസ്കത്ത്: ബഹ്ലയിലെ സലൂത്ത് നഗരം ഒമാെൻറ പ്രൗഢമായ സാംസ്കാരിക പാരമ്പര്യത്തിെൻറ തിള ങ്ങുന്ന ശേഷിപ്പാണ്. ഇൗ പ്രദേശങ്ങളിലെ മണൽതിട്ടകൾ നീക്കിയപ്പോൾ കണ്ടെത്തിയ സാംസ്കാ രിക അവശിഷ്ടങ്ങൾ വിരൽചൂണ്ടുന്നത് ഒമാെൻറ സാംസ്കാരിക പെരുമയിലേക്കാണ്. മനുഷ്യചരിത്രത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രവും പ്രധാന വാണിജ്യ കേന്ദ്രവുമായിരുന്നു സലൂത്ത് നഗരം. ഇൗ സംസ്കാരത്തിന് അക്കാലത്തുണ്ടായിരുന്ന ലോക സംസ്കാരങ്ങളുമായും ഏറെ ബന്ധമുണ്ടായിരുന്നതായി പര്യവേക്ഷണങ്ങൾ തെളിയിക്കുന്നു. ചരിത്രത്തിൽ വെങ്കലയുഗം എന്നറിയപ്പെടുന്ന ബി.സി 3000ത്തിലാണ് ഇൗ സംസ്കാരം നിലനിന്നിരുന്നതെന്നാണ് ചരിത്രഗവേഷകർ വിലയിരുത്തുന്നത്. ഉദ്ഖനനം നടത്തിയപ്പോൾ ഇൗ കാലഘട്ടത്തിലെ അവശിഷ്ടങ്ങളാണ് ലഭിച്ചത്. മണികൾ, ആണികൾ, വെള്ളക്കല്ലുകൾകൊണ്ടുള്ള ദണ്ഡുകളുടെ അറ്റങ്ങൾ എന്നിവയും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ഇവിടെ കണ്ടെത്തിയ കോട്ടക്ക് രണ്ട് കാലഘട്ടങ്ങളുടെ വാസ്തുശിൽപമുണ്ട്. ഇരുമ്പ് യുഗത്തിെൻറ ആരംഭം മുതൽ അവസാനം വരെയും മധ്യയുഗത്തിലെയും വാസ്തുശിൽപകലയാണ് കോട്ടയിൽ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ രണ്ട് കാലഘട്ടങ്ങളിലായാണ് ഇവയുടെ നിർമാണം നടന്നതെന്ന് പറയാം.
വിവിധ ചടങ്ങുകൾക്കും മതപരമായ പരിപാടികൾക്കും കോട്ട ഉപയോഗിച്ചിരുന്നു. വൈവിധ്യമുള്ള ക്ഷേത്രഗണിത രൂപങ്ങളിലാണ് കോട്ടയുണ്ടാക്കിയിരിക്കുന്നത്. നഗരത്തിൽ റോഡ് ശൃംഖലകളും നിരവധി കെട്ടിടങ്ങളുമുണ്ടായിരുന്നു. മലിനജലം ഒഴുകിപ്പോവാനുള്ള സംവിധാനം, കാർഷികവൃത്തിക്ക് ഉപയോഗപ്പെടുത്തിയിരുന്ന ഫലജ് എന്ന ജലസേചന സംവിധാനം, പുരാതന ശവകുടീരങ്ങളുടെ ഗോപുരങ്ങൾ എന്നിവയും ഇവിടെ കണ്ടെത്തിയിരുന്നു. സാലൂത്തിെൻറ പടിഞ്ഞാറുഭാഗത്ത് കണ്ടെത്തിയ ദീർഘ ചതുരത്തിലുള്ള കെട്ടിടങ്ങൾ ദീർഘകാലം ഇവിടെ ജനവാസമുണ്ടായിരുന്നു എന്നതിന് തെളിവാണ്. ഇൗ കെട്ടിടങ്ങളുടെ താഴ്ഭാഗങ്ങളിൽനിന്ന് ജലസംഭരണികൾ, ഇരുമ്പ് യുഗത്തിൽ ഉപയോഗിച്ചിരുന്ന മണ്ണുകൊണ്ടുള്ള ജാറുകൾ എന്നിവയും കണ്ടെത്തിയിരുന്നു. നഗരത്തിെൻറ വടക്കുഭാഗത്ത് നിറയെ കെട്ടിടങ്ങളാണുള്ളത്. ഇവ അടുത്തടുത്തായാണ് നിർമിച്ചിരിക്കുന്നത്. ഇവയുടെ അടിത്തറ കല്ലുകളിലും മുറികളും ചുമരുകളും മൺകട്ടകളിലുമാണ് നിർമിച്ചിരിക്കുന്നത്. സലൂത്ത് മലയുടെ കിഴക്കുഭാഗത്ത് കല്ലുകൾകൊണ്ട് മട്ടുപ്പാവുകൾ നിർമിച്ചിട്ടുണ്ട്. മലയുടെ ചരിവുകളിലാണ് പ്രധാന താമസ ഇടങ്ങളുള്ളത്. വിവിധ രൂപത്തിലും ആകൃതിയിലുമുള്ള മുറികളോടുകൂടിയതാണ് ഇത്. ഇരുമ്പുയുഗത്തിലെ ആദ്യ കാലത്തെ കെട്ടിടങ്ങളുടെ രൂപസാദൃശ്യമാണ് ഇവക്കുള്ളത്. വെങ്കലകാലത്ത് നിർമിച്ചതെന്ന് കരുതുന്ന രണ്ട് ശവകുടീരങ്ങളുടെ ഗോപുരങ്ങളും മറ്റ് നിരവധി പുരാതനകാല അവശിഷ്ടങ്ങളും സാംസ്കാരിക നഗരമായ സലൂത്തിൽ കാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
