സലിം ബിൻ സുൽത്താൻ അൽ ഹജ്രിക്ക് ഹംദാൻ ഇന്റർനാഷനൽ ഫോട്ടോഗ്രഫി അവാർഡ്
text_fieldsസലിം ബിൻ സുൽത്താൻ അൽ ഹജ്രി
മസ്കത്ത്: ഒമാനി ഫോട്ടോഗ്രാഫർ സലിം ബിൻ സുൽത്താൻ അൽ ഹജ്രി ഈ വർഷത്തെ ഹംദാൻ ഇന്റർനാഷനൽ ഫോട്ടോഗ്രഫി അവാർഡ് (എച്ച്.ഐ.പി.എ) ജേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ‘പവർ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച എച്ച്.ഐ.പി.എ 14ാമത് സീസൺ സ്പെഷൽ അവാർഡുകളാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. സലിം അൽ ഹജ്രിയെ കൂടാതെ റിക് സ്മോളൻ, മാർക്ക് സ്മിത്ത് എന്നിവർക്കും പുരസ്കാരം ലഭിച്ചു.
ഒമാനി പ്രാദേശിക പൈതൃകവും ആധുനിക ജീവിതശൈലിയും തമ്മിൽ ബന്ധിപ്പിച്ച് അറബ് ലോകത്തിന്റെ വ്യക്തിത്വം പകർത്തുന്നതിൽ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് സലിം ബിൻ സുൽത്താൻ അൽ ഹജ്രി. ഇതുവരെ 19ലേറെ ഫോട്ടോഗ്രാഫി വർക്ക്ഷോപ്പുകൾ നയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ അടയാളപ്പെടുത്തുന്ന ‘വി ആർ ഒമാൻ’ എന്ന അദ്ദേഹത്തിന്റെ ഫോട്ടോ സീരീസ് ഒമാനിലെ വിവിധ പ്രദേശങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.
എഫ്.ഐ.എ.പി ഇന്റർനാഷനൽ ഫോട്ടോഗ്രാഫി മത്സരത്തിലെ ബ്ലാക്ക്-അൻഡ്-വൈറ്റ് വിഭാഗത്തിൽ സ്വർണപതകം നേടിയിട്ടുണ്ട്. അൽഹജ്രിയടെ ഫോട്ടോകൾ ഖത്തർ ക്രിയേറ്റ്സ് ഫെസ്റ്റിവലിലും ഖത്തർ ഫോട്ടോ ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

