Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓഫർ കച്ചവടത്തിൽ...

ഓഫർ കച്ചവടത്തിൽ കണ്ണുംനട്ട്

text_fields
bookmark_border
ഓഫർ കച്ചവടത്തിൽ കണ്ണുംനട്ട്
cancel

റഫീഖ് പറമ്പത്ത്

സൊഹാർ: ഓഫറുകളുടെ പെരുമഴക്കാലമാണിത്. കൊറോണ ഭീതി തെല്ലൊന്നയഞ്ഞപ്പോൾ ഷോപ്പിങ് മാളുകളിലും സൂപ്പർ മാർക്കറ്റിലും പതുക്കെ തിരക്കനുഭവപ്പെടാൻ തുടങ്ങി. പ​േക്ഷ, ഈ തിരക്ക് മൂന്നോ നാലോ ദിവസം മാത്രമാണെന്നാണ് കച്ചവടക്കാർ പറയുന്നത്.

കാരണം, ശമ്പളം ലഭിക്കുന്ന മാസാവസാന ആഴ്ചകളിലാണ് ഓരോ സ്ഥാപനത്തി​െൻറയും ഫ്ലയർ ഇറങ്ങുക. നിത്യോപയോഗ സാധനങ്ങളുടെയും ഡ്രസുകൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയവ ഏറ്റവും കുറഞ്ഞ വിലയിലാണ് വിൽപന നടത്തുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും ഈ ഓഫറിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. പഴയ കാലത്ത് റമദാൻ, പെരുന്നാൾ, സ്‌കൂൾ വേനലവധി ദിനങ്ങളിൽ മാത്രം ഓഫറുകൾ ഉണ്ടായിരുന്നുള്ളൂ. ഇന്നത് വാരാന്ത, മാസ എന്നിങ്ങനെ നിരവധി ഓഫറുകൾ വന്നുതുടങ്ങി. കടുത്ത മത്സരമാണ് വ്യാപാരികൾ തമ്മിൽ നടക്കുന്നത്.

വലിയ മാളുകൾക്കും ഹൈപ്പർ മാർക്കറ്റുകൾക്കും ബൾക്ക് പർച്ചേസിങ് നടക്കുന്നതിനാൽ വിലകുറച്ചു കമ്പനികൾ സാധനങ്ങൾ നൽകും. ക്രെഡിറ്റ് രീതി തുടരുന്നതുകൊണ്ട് 60 ദിവസമോ 90 ദിവസമോ കഴിഞ്ഞാൽ ​േപമെൻറ്​ നൽകിയാൽ മതി. ഓഫറുകൾ നൽകി കൂടുതൽ സാധനങ്ങൾ വിറ്റഴിക്കുമ്പോൾ കിട്ടുന്ന കാശ് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന്​ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തലശ്ശേരി സ്വദേശി നിസാർ കുരിക്കളപറമ്പത്ത് പറയുന്നു.

കൊറോണ വ്യാപനം കൊണ്ട് കച്ചവടക്കാർക്ക് രണ്ടുവർഷത്തോളമായി മാന്ദ്യം അനുഭവപ്പെടുന്നു. നിരവധി ആളുകൾക്ക് ജോലി നഷ്​ടമായി. ഓഫറുകളുടെ കിടമത്സരത്തിൽ പിടിച്ചുനിൽക്കാൻ ആവാതെ കളം വിട്ടവരും കുറവല്ല. കർശനമായ പരിശോധനയിലൂടെ മാത്രമേ ഓഫറുകൾക്ക് അനുമതി നൽകുകയുള്ളൂ. . കുറച്ചു മുമ്പ്​ കസ്​റ്റമറെ ആകർഷിക്കാൻ നറുക്കെടുപ്പ്​ ആയിരുന്നു. കാർ, ടി.വി, ലാപ്ടോപ്, മൊബൈൽ, വാഷിങ്​ മെഷീൻ തുടങ്ങിയ നിരവധി സമ്മാനങ്ങൾ നറു​െക്കടുപ്പിലൂടെ കസ്​റ്റമർക്ക്‌ നൽകിയിരുന്നു. പകരം പരമാവധി വിലകുറച്ച്​ ആളുകളെ ആകർഷിക്കാനുള്ള ഓഫറുകളാണ് നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatOffer sale
News Summary - sales an eye out for offer
Next Story